Sumeesh|
Last Modified ഞായര്‍, 8 ഏപ്രില്‍ 2018 (13:34 IST)
ഭൂമിയെ പ്രിഥ്വി എന്ന് വിശേഷിപ്പിക്കാറുണ്ട്. പ്രിഥ്വി എന്ന് ഭൂമിയെ നാമകരണം ചെയ്തതിന്റെ പിറകിൽ ഒരു ഐതീഹ്യം തന്നെയുണ്ട്. എന്നാൽ ഇത്തരം ഒരു ഐതീഹ്യ കഥയെപറ്റി ആരും നിങ്ങളോട് പറഞ്ഞുകാണില്ല. മഹർഷിമാരുടെ കാലത്തെ ഐതീഹ്യമാണിത്. വിഷ്ണു പുരാണത്തിലാണ് ഭൂമിക്ക് പ്രിഥ്വി എന്ന പേരു നൽകപെട്ടതിനെ കുറിച്ച് വ്യക്തമാക്കുന്നത്.
ഐതീഹ്യം ഇങ്ങനെ
മനുഷ്യർക്ക് ആഹരത്തിനു വേണ്ടി മഹർഷിമാർ നടത്തിയ പ്രാർത്ഥനയിൽ സന്തുഷ്ടനായ മഹാവിഷ്ണു പ്രിഥു ചക്രവർത്തിയായി ഭൂമിയിലവതരിച്ചു. മനുഷ്യനന്മക്കായി ദൈവം സൃഷ്ടിക്കുകയും എന്നാൽ ഭൂമിക്കടിയിൽ ഒളിഞ്ഞു കിടക്കുകയുമായിരുന്ന മുഴുവൻ വിഭവങ്ങളെയും പ്രിഥു ചക്രവർത്തി ഭൂമിക്ക് മുകളിൽ എത്തിച്ചു. അങ്ങനെയാണ് മനുഷ്യന് ആഹാരമാക്കാവുന്നത്ര വിഭവങ്ങൾ ഭൂമിക്കു മുകളിൽ എത്തിയത്. ഇതിനാൽ തന്നെ ഭൂമിക്ക് ജീവൻ നൽകിയ പ്രിഥു ചക്രവർത്തിയെയാണ് ഭൂമിയുടേ പിതാവായി കാണുന്നത്. അങ്ങനെ സർവ്വ വിഭവ സമ്പന്നയായ ഭൂമിക്ക് പ്രിഥ്വി എന്ന നാമകരണം ചെയ്യപ്പെട്ടു.