കേരളസ്ത്രീയുടെ വേഷം - ആഗോള വേഷം

WD
ആശുപത്രി നഴ്സിന്‍റെ പഴയ യൂണിഫോം ഇന്ന് ഓര്‍മ്മവരുന്നത് സോഫ്റ്റ് വെയര്‍ കമ്പനികളുടെ പ്രൊഫഷണലുകളെ കാണുമ്പോഴാണ്. പാശ്ചാത്യരുടെ ഷര്‍ട്ടും ടൈയും സൂട്ടുമാണിവരുടെ വേഷം. ഒരുകാലത്ത് നഴ്സുമാരുടെ വേഷം (ടൈ ഇല്ല) ഇതായിരുന്നു. ഇന്ന് ആശുപത്രി നഴ്സ് സാരിയാണ് ധരിക്കുന്നത്.

ആഗോളവത്കരണത്തെ തുടര്‍ന്ന് അനേകം വിദേശ ഐ.ടി കമ്പനികള്‍ ഇന്ത്യയിലെത്തി. കമ്പനിയുടെ ചിട്ടകളും രീതിയും ഇവിടത്തെ ഉദ്യോഗസ്ഥരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. ആഗോള വത്കരണം സ്ത്രീകളെ വിവിധ മേഖലയില്‍ സ്വാധീനിച്ചു.
തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്കുണ്ടായ മാറ്റം പഴഞ്ചന്‍ കാഴ്ചപ്പാടു മാറ്റി.

സമൂഹത്തിന്‍റെ മുഖ്യധാരയില്‍ സ്ത്രീകള്‍ ഇപ്പോല്‍ ഇറങ്ങിച്ചെല്ലുന്നു. അന്യായമായ ആജ്ഞ അനുസരിക്കാന്‍ സ്ത്രീ തയ്യാറല്ല. സുരക്ഷിതയല്ല എന്ന ചിന്ത തൊഴില്‍ രംഗത്ത് സ്ത്രീയെ അലട്ടുന്നില്ല.

യാത്രാസൗകര്യത്തിന് പുരുഷ വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കുന്നു. പാശ്ചാത്യ വസ്ത്ര ധാരണം ഓഫീസ് അന്തരീക്ഷത്തിന് നിര്‍ബന്ധമാണെന്നാണ് തൊഴില്‍ സ്ഥാപനങ്ങളുടെ നിലപാട്. ആഴ്ചയില്‍ ഓരോ ദിവസവും ഓരോ നിറത്തിലുള്ള യൂണിഫോമാണ് പലയിടത്തും.

ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് പരുത്തി വസ്ത്രമാണ് നല്ലത്. കോളറുള്ള കുര്‍ത്തയ്ക്ക് പാശ്ചാത്യവസ്ത്രവുമായി സാമ്യമുണ്ട്. പക്ഷെ, വിദേശവേരുള്ള കമ്പനികള്‍ ശൈലി മാറ്റാന്‍ തയ്യാറല്ല.

കാലത്തിനൊപ്പം കോലം

കഴിഞ്ഞ കാലത്തെ മുട്ടിറക്കമുള്ള ഷര്‍ട്ടും തിരികെവന്നു. സ്ത്രീകള്‍ ഇഷ്ടം പോലെ സ്വര്‍ണ്ണാഭരണം ധരിക്കുന്നത് ചുരുക്കം. അധികം പേരും ഒരു മാലയില്‍ ഒതുക്കി. വസ്ത്ര ധാരണത്തിന് യോജിച്ച ബാഗും ഷൂസും. ബാഗ് കാഴ്ചയില്‍ മാത്രം. കാര്യമായ ഉപയോഗമില്ല. സ്കര്‍ട്ടിന് ഹീലുള്ളതും ട്രൗസറിന് ഹീലില്ലാത്തതുമാണ് ട്രെന്‍ഡ്.

ഇന്നത്തെ ട്രെന്‍ഡല്ല നാളെ. പണ്ട് കേരളീയര്‍ക്ക് സെറ്റ് മുണ്ടായിരുന്നു വേഷം ഇപ്പോല്‍ മലയാള മാസം ഒന്നിന് അമ്പലത്തില്‍ പോകാന്‍ മാത്രമായി മാറി. ജുബ്ബയും മുണ്ടും ഉടുത്തു നടക്കുന്നത് വല്ലപ്പോഴും നാട്ടില്‍ വരുന്ന ഗള്‍ഫുകാരാണ്.

ചുരിദാര്‍ ധരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ജീന്‍സ് ട്രെന്‍ഡായപ്പോള്‍ സാരിയുടുക്കുന്നവര്‍ ബ്ളൗസില്‍ രൂപമാറ്റം വരുത്തി. ട്രെന്‍ഡ് മാറിവരുമ്പോള്‍ തുണി പിശുക്കുന്ന ട്രെന്‍ഡാണോ എന്ന് മലയാളി നോക്കണം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :