അവന്റെ ഷേവിങ്ങ് ഉപകരണമാണോ നിങ്ങളും ഉപയോഗിക്കുന്നത് ? ‘ഭംഗി’ മുഴുവന്‍ നഷ്‌ടപ്പെടും !

പുരുഷന്മാരുടെ ഷേവിങ് ഉപകരണങ്ങള്‍ സ്‌ത്രീകള്‍ ഉപയോഗിക്കരുത്

girls shaving  , girls problem , glamour , ഷേവിങ്  , രോമവളര്‍ച്ച , സ്‌ത്രീകള്‍ , ചര്‍മ്മ കാന്തി
സജിത്ത്| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2017 (15:40 IST)
മിക്ക സ്‌ത്രീകളെയും വേട്ടയാടുന്ന പ്രശ്‌നമാണ് അമിതമായ രോമവളര്‍ച്ച. നിരവധി മരുന്നുകളും ക്രീമുകളും ഇതിന് പ്രതിവിധിയൊരുക്കാന്‍ ഇന്ന് മാര്‍ക്കറ്റിലുണ്ടെങ്കിലും അതൊന്നും പൂര്‍ണ്ണമായ ഫലം നല്‍കുന്നില്ലെന്നാണ് സ്ത്രീകള്‍ തന്നെ വ്യക്തമാക്കുന്നത്. വസ്‌ത്രധാരണത്തില്‍ മാറ്റം വന്നതോടെ സ്‌ത്രീകളെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നായി തീര്‍ന്നു രോമവളര്‍ച്ച. ഈ സാഹചര്യത്തില്‍ പുരുഷന്‍‌മാര്‍ ഉപയോഗിക്കുന്ന ഷേവിങ് ഉപകരണങ്ങളിലാണ് സ്‌ത്രീകള്‍ ആശ്രയം കണ്ടെത്തുന്നത്.

ഷേവിങ് ഉപകരണങ്ങള്‍ ഷോപ്പുകളില്‍ പോയി വാങ്ങാന്‍ മടിക്കുന്ന സ്‌ത്രീകള്‍ ഭര്‍ത്താവ് ഉപയോഗിക്കുന്നവ ഉപയോഗിക്കുകയാണ്. റേസര്‍, ബ്ലേഡ്, പെര്‍ഫ്യൂ, ഷേവിങ് ക്രീം എന്നിവയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇവയുടെ ഉപയോഗം സ്‌ത്രീകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സ്‌ത്രീകളുടെയും പുരുഷന്‍‌മാരുടെയും ചര്‍മ്മത്തിലും ഹോര്‍മോണ്‍ വിന്യാസത്തിലും വ്യതിയാനമുള്ളതിനാല്‍ ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് സ്‌ത്രീകളുടെ ചര്‍മ്മത്തിനെ ദേഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുരുഷന്‍‌മാരുടെ ചര്‍മ്മം 20-30 ശതമാനം കട്ടി കൂടിയതും പെട്ടെന്ന് പൊരിഞ്ഞ് ഇളകുന്നതുമാണ്. അതിനാല്‍ പുരുഷന്‍‌മാരുടെ ഉപകരണങ്ങള്‍ സ്‌ത്രീകള്‍ ഉപയോഗിക്കുബോള്‍ ചര്‍മ്മത്തിന്റെ തിളക്കം നഷ്‌ടമാകുകയും വിണ്ടുകീറലും കറുത്ത പാടുകളും രൂക്ഷമാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ ചര്‍മ്മം വരണ്ടു പൊകുന്നതിനും ഇരുണ്ടു പോകുന്നതിനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :