എന്റെ പ്രധാനലക്ഷ്യം വിവാഹം കഴിക്കുക എന്നായിരുന്നു, ജീവിതത്തിന്റെ വിജയം അതാണെന്ന് കരുതി: നവ്യാ നായര്‍

അഭിറാം മനോഹർ| Last Modified വെള്ളി, 19 മെയ് 2023 (20:31 IST)
വിവാഹം കഴിക്കുകയാണ് ജീവിതത്തില്‍ ഏറ്റവും വലിയ വിജയമെന്ന് താന്‍ ഒരിക്കല്‍ വിചാരിച്ചിരുന്നതായി നടി നവ്യ നായര്‍. സിനിമയിലേക്ക് തിരിച്ചുവരുമെന്ന് കരുതിയിരുന്നില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ പറഞ്ഞു.

സിനിമകള്‍ ചെയ്ത് മടുത്ത സമയത്താണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാവരും അങ്ങനെ തന്നെയായിരുന്നല്ലോ ചെയ്തിരുന്നത്. മതിയെന്ന് ഞാനായിട്ട് എടുത്ത തീരുമാനമായിരിന്നു. വിവാഹം കഴിക്കുക അതോടെ അഭിനയമെല്ലാം നിര്‍ത്തുക എന്നതായിരുന്നു അന്നത്തെ രീതി. വിവാഹം കഴിഞ്ഞാല്‍ സ്ത്രീ കുടുംബജീവിതത്തില്‍ മാത്രം ശ്രദ്ധിക്കുക എന്നതായിരുന്നു നാട്ടുനടപ്പ്. കറുപ്പ്,വെളുപ്പ്,സ്ത്രീ,പുരുഷന്‍,സ്ത്രീകളാണ് കുട്ടികളെ നോക്കേണ്ടത് എന്നീ നാട്ടുനടപ്പുകളെ ഞാനും അക്കാലത്ത് വിശ്വസിച്ചിരുന്നു. നമുക്ക് സ്വന്തമായി ഒരു ജീവിതമുണ്ടെന്ന് എന്നുള്ള ചിന്തയൊന്നും അന്നുണ്ടായിരുന്നില്ല. നവ്യ പറയുന്നു.

ഡാന്‍സില്‍ ഡിഗ്രി ചെയ്യണമെന്നും യുപിഎസ്സി ചെയ്യണമെന്നുമെല്ലാം ആഗ്രഹിച്ച സമയത്താണ് ഗര്‍ഭിണിയായത്. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും മോന്‍ ചെറിയ കുട്ടിയാണെന്നും അവന്റെ കാര്യങ്ങള്‍ നോക്കണമെന്നുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :