മുംബൈ|
jibin|
Last Modified തിങ്കള്‍, 10 ജൂലൈ 2017 (16:56 IST)
ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍. ഓഫീസിലെ വനിതാ ജീവനക്കാരോടുള്ള കരുതല്‍ പ്രകടിപ്പിച്ചാണ് എച്ച്ആര്‍ വിഭാഗം ഇങ്ങനെയൊരു തീരുമാനമെടുത്തത്.
കമ്പനിയുടെ പുതിയ തീരുമാനപ്രകാരം സ്ഥാപനത്തിലെ 75 വനിതാ ജീവനക്കാര്‍ക്കാണ് ഇനിമുതല്‍ ഒരു ദിവസത്തെ ആര്‍ത്തവ അവധി ലഭിക്കുക. എച്ച് ആര്‍ വിഭാഗത്തിന്റെ ഈ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ജീവനക്കാരികള്‍ പറഞ്ഞു. ഇതു വ്യക്തമാക്കിക്കൊണ്ട് പുതിയ വീഡിയോയും ഇവര്‍ പുറത്തിറക്കി.
കള്‍ച്ചറല്‍ മെഷീന്റെ തീരുമാനം ഒരു മാതൃകയാക്കി രാജ്യത്തെ എല്ലാ ഓഫീസുകളിലെ സ്‌ത്രീകള്‍ക്കും ഒരു ദിവസത്തെ ആര്‍ത്തവ അവധി ദിനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാനവിക വിഭവശേഷി മന്ത്രാലയത്തിനും, വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും കള്‍ച്ചറല്‍ മെഷീന്‍ നിവേദനം നല്‍കുകയും ചെയ്‌തു.