ഭര്‍ത്താവ് പെണ്ണായി; ദമ്പതികള്‍ വീണ്ടും വിവാഹം കഴിച്ചു!
ലണ്ടന്‍|
WEBDUNIA|
PRO
PRO
ബ്രിട്ടിഷ് ദമ്പതികള്‍ തങ്ങളുടെ വിവാഹജീവിതത്തിന്റെ ഒമ്പതാം വര്‍ഷത്തില്‍ വീണ്ടും വിവാഹം കഴിച്ചു. ഇതെന്ത് വട്ട് എന്ന് ചിന്തിക്കാന്‍ വരട്ടെ, ഭര്‍ത്താവ് പെണ്ണായി മാറിയതിന് ശേഷമായിരുന്നു ഇവരുടെ രണ്ടാം കല്യാണം നടന്നത്. ജെയ്ന്‍ -അന്നെ വാട്സണ് ദമ്പതികളാണ് ഇങ്ങനെ വീണ്ടും വിവാഹം ചെയ്തത്.
ബ്രിട്ടനിലെ മുന്‍ ബസ് ഡ്രൈവര്‍ ആണ് ജെയ്ന്‍. ബാരി എന്നായിരുന്നു അന്നത്തെ പേര്. 1995-ല്‍ ആയിരുന്നു ഇയാള്‍ അന്നെയെ കണ്ടുമുട്ടിയത്. ആറ് മാസത്തിന് ശേഷം ഇവര്‍ വെസ്റ്റ് യോക്ഷയറിലെ ഹാലിഫാക്സില്‍ താമസമാക്കി. തുടര്‍ന്ന് 2002-ല്‍ വിവാഹിതരാവുകയും ചെയ്തു.
തന്റെ മനസ്സിലെ ആഗ്രഹം ഭര്‍ത്താവ് അന്നെയോട് തുറന്നുപറഞ്ഞത് 2008-ലാണ്. ആ വെളിപ്പെടുത്തല്‍ ഏറെ വിഷമകരമായിരുന്നു, താന്‍ സ്നേഹിക്കുന്ന സ്ത്രീയോട് തനിക്കും ഒരു സ്ത്രീയാകണം എന്നാവശ്യപ്പെടുന്നത് എളുപ്പമുള്ള കാര്യമല്ല, ജെയ്ന്‍ പറയുന്നു. ഇത് കേട്ടപാതി അന്നെ പൊട്ടിത്തെറിച്ചു. പക്ഷേ പിന്നീട് അവര്‍ ഭര്‍ത്താവിന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നല്കി. ജെയ്ന്‍ പെണ്ണായി മാറുന്നതിനുള്ള ചികിത്സകള്‍ക്ക് അന്നെയും ഒപ്പം നിന്നു.
തന്റെ ഭര്‍ത്താവ് പെണ്ണായി മാറുമ്പോഴും, ആ വ്യക്തിയോടുള്ള അടുപ്പത്തിന് ഒട്ടും കുറവുവന്നിട്ടില്ലെന്ന് താന്‍ സ്വയം തിരിച്ചറിയുകയായിരുന്നു- അന്നെ പറയുന്നു.
തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഇവര്‍ വീണ്ടും വിവാഹം കഴിച്ചു. ആദ്യവിവാഹത്തേക്കാള് മധുരതരമാണ് രണ്ടാം വിവാഹമെന്ന് ഇരുവരും ഒരേസ്വരത്തില്‍ സമ്മതിക്കുന്നു.