അപർണ|
Last Modified വ്യാഴം, 24 മെയ് 2018 (15:04 IST)
വിശ്വാസങ്ങളിലൂടെ സഞ്ചരിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എത്ര പുതിയ കാലഘട്ടത്തില് ജീവിയ്ക്കുന്നുവെന്നു പറഞ്ഞാലും. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില് നാമറിയാതെ തന്നെ സ്വാധീനം ചെലുത്തുന്ന പല ഘടകങ്ങളുമുണ്ട്.
ഓരോരുത്തർക്കും ഓരോ സ്വഭാവങ്ങളാണ്. എനിക്ക് ജ്യോതിഷത്തിലൊന്നും വിശ്വാസമില്ലെന്ന് പറയുന്നവർ തന്നെ പലകാര്യങ്ങൾക്കും ജ്യോതിഷം നോക്കാറുണ്ട്, പ്രശ്നം വെച്ചും നോക്കാറുണ്ട്. ജനിച്ച മാസം ഈ സ്വഭാവങ്ങളിലും സ്വാധീനം ചെലുത്തുമെന്നു വേണം, പറയാന്. ജനിച്ച മാസം സ്ത്രീകളുടെ സ്വഭാവങ്ങള് വ്യക്തമാക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.
സ്ത്രീകളിൽ ഫെബ്രുവരി മാസം ജനിച്ചവരാണ് കുറച്ച് കടും പിടുത്തക്കാർ. ഇത്തരക്കാരെ അനുനയിപ്പിക്കാൻ കുറച്ച് പ്രയാസമാണ്. റൊമാന്റിക് ആയിരിയ്ക്കും, ഫെബ്രുവരിയില് ജനിച്ചവര്. പെട്ടെന്നു മൂഡു മാറുന്ന ഇവരെ മനസിലാക്കാന് ബുദ്ധിമുട്ടുമാണ്. ഒരിക്കല് വഞ്ചിച്ചവരെ പിന്നീട് വിശ്വസിയ്ക്കില്ല എന്നാണ് ജ്യോതിഷം പറയുന്നത്.