വിവാഹമോചനത്തിനായി കാത്തിരിക്കുമ്പോൾ...

വിവാഹം എന്നത് ഒരു വാഗ്ദാനം ആയികണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചനമാണ് ഫാഷനായി മാറിയിരിക്കുന്നത്. വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പലപ്പോഴും പലതാണ്. എന്നാൽ, പരസ്പരം വേർപിരിയാൻ തീരുമാനിച്ചതിനുശേഷം സ്ത്രീകൾ ചെയ്യുന്ന അബദ്ധങ്

aparna shaji| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (17:43 IST)
വിവാഹം എന്നത് ഒരു വാഗ്ദാനം ആയികണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചനമാണ് ഫാഷനായി മാറിയിരിക്കുന്നത്. വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പലപ്പോഴും പലതാണ്. എന്നാൽ, പരസ്പരം വേർപിരിയാൻ തീരുമാനിച്ചതിനുശേഷം സ്ത്രീകൾ ചെയ്യുന്ന അബദ്ധങ്ങൾ നിരവധിയാണ്.

സ്ത്രീകൾ കുടുംബത്തിൽ നിന്നും പണം കൈപ്പറ്റാൻ മടിക്കുകയും സ്വന്തം ആവശ്യങ്ങൾക്ക് കടം വാങ്ങുകയോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ ചെയ്യുന്നു. സ്വന്തം ആവശ്യങ്ങൾക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല എന്ന് പങ്കാളിയെ ബോധ്യപ്പെടുത്താനാണിവർ ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ ഇത് കടം കയറാൻ കാരണമാകുമെന്ന് ചിന്തിക്കുന്നതേയില്ല.

കേസ് നടത്തിപ്പിന്റെ ആവശ്യത്തിനായി പലപ്രാവശ്യം ഒന്നിൽക്കൂടുതൽ വക്കീലൻമാരെ കാണുകയും പണം ചിലവാക്കുകയും ചെയ്യുന്നു. ഏകാന്തതയിൽ ഇരിക്കുമ്പോൾ ആലോചനകൾ കാടുകയറുമ്പോൾ അബദ്ധങ്ങൾ ചെയ്യുക സ്വാഭാവികമാണ്.

എന്തിനെക്കുറിച്ച് ചിന്തുക്കുമ്പോഴും സാമ്പത്തിക ഇടപാടുകളാണ് ആദ്യം വരിക. അതുപോലെ തന്നെ വിവാഹമോചനത്തിനായി കാത്തിരിക്കുന്ന സമയങ്ങളിലും പണം തന്നെയാണ് വില്ലൻ. ഒരു ജോലി ഇല്ലെങ്കിൽ ഈ അവസരങ്ങളിൽ ഒന്നും തനിയെ കൈകാര്യം ചെയ്യാൻ കഴിയാതെ വരും. എന്നാലും വഴിയും അഭിമാനവും ഇവരെ വിട്ടൊഴിയില്ല. വിവാഹമോചനം എല്ലാത്തിനും പരിഹാരമായി കാണുന്ന ഒരു കൂട്ടം ആളുകളുള്ള സമൂഹത്തിലാണ് ഓരോരുത്തരും ജീവിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :