സിപിഎം പങ്ക് തെളിഞ്ഞുവരുന്നു; രമയുടെ സഹോദരി അവധിയില്‍
വടകര|
WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ സഹോദരി ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി എം പ്രതിനിധിയുമായ കെ കെ തങ്കമാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിയുടെ പങ്ക് കൂടുതല്‍ തെളിഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് തങ്കം മാധ്യമങ്ങളോട് പറഞ്ഞു. മാനസിക പ്രയാസങ്ങള്‍ കാരണമാണ് ഈ തീരുമാനത്തിലേക്ക് നീങ്ങിയതെന്നും അവര്‍ വ്യക്തമാക്കി. മെയ് 17 മുതലാണ് തങ്കം അവധിയെടുത്തത്.