വിവാഹമോചനം: അമ്മായി അമ്മമാര്‍ പ്രതിസ്ഥാനത്ത്

PROPRO

മലേഷ്യയിലെ നാഷണല്‍ പോപ്പുലേഷന്‍ ആന്‍ഡ് ഫാമിലി ഡെവലപ്മെന്‍റ് ബോര്‍ഡ് (എല്‍പിപികെഎന്‍) ആഗോളതലത്തില്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ വിവാഹമോചന കേസുകളില്‍ അമ്മായി അമ്മമാരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

ആഗോളതലത്തില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് പഠന സംഘം ചൂണ്ടിക്കാട്ടുന്നത്. വിശ്വാസ വഞ്ചന, അഭിപ്രാ‍യ ഭിന്നത, ഭര്‍ത്താവിന്‍റെയോ ഭാര്യമാരുടെയോ അമ്മമാരുടെ അനാവശ്യമായ ഇടപെടല്‍ എന്നിവയാണവ.

അമ്മായി അമ്മയുടെ അനവസരങ്ങളിലുള്ള ഇടപെടലുകളാണ് ഇന്ത്യയില്‍ നടക്കുന്ന വിവാഹ മോചനങ്ങളില്‍ മുപ്പത് ശതമാനത്തിനും കാരണമാവുന്നത്. അതേസമയം വിശ്വാസ വഞ്ചനയിലൂടെ 25 ശതമാനം വിവാഹമോചനങ്ങള്‍ നടക്കുന്നതായി ഇന്‍സ്റ്റിട്യൂട്ട് കെഫഹ്‌മാന്‍ ഇസ്ലാം മലേഷ്യയില്‍ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് എല്‍പിപികെഎന്‍ ഡയറക്ടര്‍ ജനറല്‍ ദാത്തുക് അമിനാഹ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഉത്തരവാദിത്തമില്ലായ്മ 11.5 ശതമാനം വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

മലയ, ചൈനീസ് വിഭാഗക്കാരില്‍ അഭിപ്രായ ഭിന്നതയും വിശ്വാസവഞ്ചനയാണ് പ്രധാനമായും വിവാഹ മോചനത്തിലേക്ക് നയിക്കുന്നത്. ഒപ്പം ഒന്നിലധികം പങ്കാളികളുമായി ബന്ധം പുലര്‍ത്തുന്നതും വലിയൊരളവോളം വിവാഹമോചനത്തിലേക്ക് നയിക്കുന്നു. അതേസമയം വിശ്വാസ വിവാഹമോചനത്തിലേക്ക് നയിക്കുന്നതില്‍ ഏറ്റവും കുറവ് ചൈനയിലാണ്.

WEBDUNIA|
പോരെല്ലാം പഴയ കഥയാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. അമ്മായി അമ്മമാരുടെ അനാവശ്യമായ ഇടപെടലാണ് ഇന്ത്യയിലെ ഭൂരിഭാഗം വിവാഹ മോചനത്തിനും കാരണമാവുന്നതെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു കാര്യം 25 വയസ്സിന് താഴെയുള്ളവരും 40 വയസ്സിന് മുകളിലുള്ളവരിലുമാണ് ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :