ഗള്‍ഫിലെ ആദ്യ വനിതാ ട്രെയിന്‍ ഡ്രൈവര്‍!

Mariam
ദുബായ്| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (15:09 IST)
PRO
PRO
ഗള്‍‌ഫില്‍ സ്ത്രീസ്വാതന്ത്ര്യം ഇല്ല എന്ന് പരക്കെ ആരോപണം ഉണ്ട്. എന്നാല്‍ മറിയം എന്ന ഈ സുന്ദരിയുടെ കഥ ഇതിനൊരു അപവാദമാണ്. ദുബായ്‌ നഗരത്തിലെ മെട്രോ സംവിധാനത്തിലെ ആദ്യ വനിതാ ഡ്രൈവറാണ് ഈ കൊച്ചുസുന്ദരി. അതായത്, ഗള്‍ഫ് മേഖലയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവറാണ് മറിയം അല്‍ സഫര്‍ എന്ന ഈ ഇരുപത്തെട്ടുകാരി.

വേശ്യാവൃത്തിയും സ്വവര്‍ഗരതിയും വിവാഹ മോചനവും വര്‍ദ്ധിക്കും എന്ന് കാണിച്ച് സ്ത്രീകള്‍ വാഹനമോടിക്കുന്നത്‌ നിരോധിച്ചിരിക്കുന്ന പല ഗള്‍‌ഫ് രാജ്യങ്ങളിലും മറിയം ഒരു അത്ഭുതവാര്‍ത്തയാവുകയാണ്. യുഎഇയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഡ്രൈവര്‍മാരില്‍ ഒരാളാണ്‌. ഇതില്‍ മറിയം മാത്രമാണ്‌ വനിതയായിട്ടുള്ളത്.

പരമ്പരാഗത രീതിയില്‍ വീട്ടില്‍ ചടഞ്ഞ് കൂടിയിരിക്കാതെ സാങ്കേതികത കൊണ്ടുവരുന്ന പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ മറിയം സ്ത്രീകളെ ആഹ്വാനം ചെയ്യുന്നു. ഒരു ലക്‌ഷ്യമോ സ്വപ്നമോ ഇല്ലാതെ ജീവിക്കരുതെന്നും ലക്‌ഷ്യം ഉള്ളില്‍ കണ്ട് അതിനായി പരിശ്രമിക്കുകയും എന്തുവന്നാലും ഈ ലക്‌ഷ്യം എത്തിപ്പിടിക്കണമെന്നും ഈ സുന്ദരി പറയുന്നു.

ലോകത്തെ ഏറ്റവും ആധുനിക യാത്രാ മാര്‍ഗങ്ങളിലൊന്നായിട്ടാണ്‌ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമില്‍നിന്നും നിയന്ത്രിക്കപ്പെടുന്ന മെട്രോ ട്രെയിന്‍ പരിഗണിക്കപ്പെടുന്നത്‌. സാധാരണ ഗതിയില്‍ ഡ്രൈവര്‍ ആവശ്യമില്ലെങ്കിലും പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ട്രെയിനിലുള്ള ഡ്രൈവര്‍ നിയന്ത്രണം ഏറ്റെടുക്കണം. ഈ ദൌത്യമാണ് മറിയം നിര്‍വഹിക്കുക. ഈ വെല്ലുവിളി താന്‍ സധൈര്യം ഏറ്റെടുക്കുകയാണെന്നും ഒരു ഭയവും തനിക്കില്ലെന്നും മറിയം പറയുന്നു.

(ചിത്രത്തിന് കടപ്പാട് - ഗള്‍‌ഫ് ന്യൂസ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :