നടി കല്‍പ്പനയും സംവിധായകന് അനിലും വിവാഹമോചനം നേടി. എറണാകുളം കുടുംബ കോടതിയാണ് ഇവര്‍ വിവാഹമോചനം അനുവദിച്ചത്. ബാംഗ്ലൂര്‍ സ്വദേശിയായ യുവതിയെ അനില്‍ ഉടന്‍ വിവാഹം കഴിക്കുമെന്നും സൂചനകളുണ്ട്.
ഏതാനും നാളുകള്‍ക്ക് മുമ്പാണ് കല്‍പ്പനയും അനിലും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം കല്‍പ്പന നിഷേധിക്കുകയായിരുന്നു.
അതേസമയം കല്പ്പനയുമൊത്തുള്ള ദാമ്പത്യജീവിതത്തെക്കുറിച്ച് അനില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. വിവാഹജീവിതത്തില്‍ തനിക്കൊരിക്കലും സ്വസ്ഥത ലഭിച്ചിട്ടില്ലെന്നാണ് അനില്‍ പറഞ്ഞത്. തനിക്ക് ബാംഗ്ലൂരില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങളും അനില്‍ നിഷേധിച്ചു. തനിക്ക് കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവന് വരെയുള്ളവരുമായി അവിഹിത ബന്ധങ്ങളുണ്ടെന്ന് പറഞ്ഞുപരത്തിയതായും അനില്‍ ആരോപിച്ചിരുന്നു.
കല്പ്പനയുമൊത്ത് 14 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍ എനിക്ക് ഒരിക്കലും സ്വസ്ഥത ലഭിച്ചിട്ടില്ലെന്നും അപ്പോഴെല്ലാം ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു എന്നും അനില്‍ പറഞ്ഞു.