വന്യജീവികള്‍ക്കൊപ്പം മൈസൂരില്‍

WEBDUNIA|
ഒരു പ്രകൃതി സ്നേഹിയായിരുന്നു വൊഡയാര്‍. അതുകൊണ്ട് തന്നെ പാര്‍ക്കുകളും പൂന്തോട്ടങ്ങളും നിര്‍മ്മിക്കുന്നതില്‍ തല്‍പ്പരനായിരുന്നു. പിടിച്ചു കൊണ്ടുവരുന്ന വന്യമൃഗങ്ങളെ കാട്ടി അതിഥികളെ സന്തോഷിപ്പിക്കുകയായിരുന്നു വൊഡയാറിന്‍റെ വിനോദം. ആദ്യ കാലത്ത് ഈ ഉദ്ദേശത്തിനു മാത്രം തുറന്നിരുന്ന മൃഗശാല 10 വര്‍ഷം കൊണ്ട് വലിയ പ്രശസ്തി സമ്പാദിച്ചു. പിന്നീട് ഇത് പൊതു ജനങ്ങള്‍ക്കായും തുറന്നു നല്‍കുകയായിരുന്നു.

ആദ്യം 10 ഏക്കറില്‍ പരന്നു കിടന്ന കാഴ്ച ബംഗ്ലാവ് പിന്നീട് 45 ഏക്കറിലേക്ക് വ്യാപിപിച്ചു. സ്വാന്തന്ത്ര്യം, ലഭിച്ചതിനു ശേഷം കാഴ്ച ബംഗ്ലാവിന്‍റെ അധികാരം പാര്‍ക്ക് ആന്‍ഡ് ഗാര്‍ഡന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനു കൈമാറി. 100 വര്‍ഷത്തിനു ശേഷവും പച്ചപ്പും ജീവജാലങ്ങളും ഒന്നു ചേര്‍ന്ന പ്രകൃതിയുടെ ഈ കൂട്ടായ്‌മ ഇപ്പോഴും ഒളി മങ്ങാതെ നില്‍ക്കുന്നു.

എത്രയൊക്കെ മനോഹരമാണെങ്കിലും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ഈ കാഴ്ച ബംഗ്ലാവിനും കഴിഞ്ഞില്ല. 2004 ല്‍ ആനകളും സിംഹവാലന്‍ കുരങ്ങുകളും ചത്തതിന്‍റെ പേരില്‍ വിവാദങ്ങള്‍ മൃഗശാലയെ പൊള്ളിച്ചു. 2004 സെപ്തംബര്‍ 4 ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൃഗശാലയിലെ ഒരു ആന ചെരിഞ്ഞിരുന്നു.

തൊട്ടു പിന്നാലെ സെപ്തംബര്‍ 7 ന് മറ്റൊരാനയും ഇതേ അസുഖം വന്നു ചെരിഞ്ഞു. ഇതേ വര്‍ഷം തന്നെ ആഗസ്റ്റില്‍ ഒരു സിംഹ വാലന്‍ കുരങ്ങും അജ്ഞാതമായ കാരണത്താല്‍ ചത്തു. പുറകേ ഒരു എമുവിനെയും ഒരു കടുവയേയും അജ്ഞാത കാരണത്താല്‍ മരണം കൊണ്ടു പോയി. പിന്നാലെ കൊമല എന്നൊരാന കൂടി ചത്തതോടെ മരണ കാരണം കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവ് ഇടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :