പ്രകൃതിയ്ക്കൊപ്പം പറമ്പിക്കുളത്ത്

WEBDUNIA|
പറമ്പിക്കുളത്തെ കുറിച്ച് സഞ്ചാരികള്‍ക്ക് വിവരം നല്‍കുന്ന കേന്ദ്രങ്ങള്‍ ഏറെ സഹായകമാണ്. എന്തൊക്കെ സൌകര്യങ്ങളാണ് ഈ വന്യജീവി സങ്കേതത്തില്‍ ലഭിക്കുക എന്നതിനെ കുറിച്ച് വിശദമായി തന്നെ ഈ കേന്ദ്രങ്ങള്‍ അറിവ് പകരും. കാടിനെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും പൂര്‍ണ്ണ വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന ടച്ച് സ്ക്രീന്‍ സംവിധാനം പ്രയോജനപ്രദമാണ്.

ഇവിടത്തെ ആദിവാസികള്‍ വനം പരിസ്ഥിതി വികസന പദ്ധതിയുടെ കീഴില്‍ കരകൌശല വസ്തുക്കള്‍,തേന്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നുണ്ട്. ഇവ വിപണനം ചെയ്യുന്നതിന് ഒരു വില്പനശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. മലകയറ്റത്തിനും പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നതിനുമായി കുട്ടികള്‍ക്ക് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

വന്യജീവി സങ്കേതം സന്ദര്‍ശിക്കുന്നവര്‍ 450 വര്‍ഷം പഴക്കമുള്ള തേക്ക് കാണാന്‍ പോകുന്നതും പതിവാണ്. കുട്ടികള്‍ ഇവിടെ വച്ച് മരങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുന്നു.

എത്താനുള്ള മാര്‍ഗ്ഗം

കോയമ്പത്തൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് പറമ്പിക്കുളം.പൊള്ളാച്ചിയില്‍ നിന്ന് 39 കിലോമീറ്ററും പാലക്കാട് നിന്ന് 98 കിലോമീറ്ററും അകലെ ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :