കാട്ടിലെ രാജാവ് സിംഹമായിരിക്കാം; പക്ഷെ വേണ്ടി വന്നാല്‍ സിംഹത്തെ കൊലപ്പെടുത്താന്‍ ഈ മൃഗങ്ങള്‍ക്ക് കഴിയും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (13:32 IST)
കാട്ടിലെ രാജാവാണ് സിംഹം. സിംഹത്തിന്റെ ഭയമില്ലാത്ത ഇരിപ്പും നടപ്പും ശക്തിയുമൊക്കെയാണ് അതിന് രാജ പദവി ലഭിക്കാന്‍ കാരണമായത്. സിംഹത്തെ ഭയക്കാത്ത മൃഗങ്ങള്‍ ഇല്ലെന്നുപറയാം. എന്നാല്‍ ചില മൃഗങ്ങല്‍ വേണ്ടിവന്നാല്‍ സിംഹത്തെയും കൊല്ലുന്നവയാണ്. ആഫ്രിക്കന്‍ ആനകള്‍ അത്തരത്തിലുള്ളവയാണ്. കരയിലെ ഏറ്റവും വലിയ ജീവിയായ ആഫ്രിക്കന്‍ ആനയുടെ വലിപ്പം തന്നെയാണ് ഇതിന്റെ ശക്തി. ആക്രമിക്കാന്‍ വരുന്ന സിംഹത്തെ തിരിച്ച് ആക്രമിക്കാന്‍ മടിക്കാത്തവരാണ് ഇവര്‍. മറ്റൊന്ന് ഹിപ്പോയാണ്. കരയിലും വെള്ളത്തിലും കിടക്കുന്ന ഇവ പെട്ടെന്ന് കോപിക്കുന്നവരാണ്. ഇവയുടെ പല്ലുകള്‍ക്ക് ശക്തിയേറിയ അസ്ഥികളെ പോലും പൊട്ടിക്കാന്‍ സാധിക്കും.

കരടികള്‍ക്കും സിംഹത്തെ തേല്‍പ്പിക്കാന്‍ സാധിക്കും. ഇവയുടെ വലിയ ശരീരവും കരുത്തും തന്നെയാണ് ഇതിന് കാരണം. മറ്റൊന്ന് സൈബീരിയന്‍ കടുവകളാണ്. സിംഹത്തേക്കാളും കരുത്തും വലിപ്പവും ഉള്ളവയാണ് സൈബീരിയന്‍ കടുവകള്‍. തന്നെ ആക്രമിക്കാന്‍ വരുന്ന സിംഹത്തെ ഗൊറില്ലകളും വെറുതെ വിടാറില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :