വന്യജീവികള്‍ക്കൊപ്പം മൈസൂരില്‍

PTI
ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ‘മൈസൂര്‍’‍. പേരു പോലെ തന്നെ മനോഹരമായ . മൈസൂര്‍ കര്‍ണാടക സംസ്ഥാനത്തിന്‍റെ ഭാഗമാണ്. ഏറെ മനോഹാരിത നല്‍കുന്ന ബാംഗ്ലൂര്‍, വൃന്ദാവന്‍ ഗാര്‍ഡന്‍, മൈസൂര്‍ കൊട്ടാരം എന്നിവയ്‌ക്കൊപ്പം തന്നെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ഒന്നാണ് മൈസൂര്‍ മൃഗശാലയും.

ഇന്ത്യയിലെ തന്നെ പുരാതനമായ കാഴ്ച ബംഗ്ലാവുകളില്‍ ഒന്നാണ് മൈസൂരിലേത്‍. കാഴ്ച ബംഗ്ലാവിന്‍റെ ഔദ്യോഗിക നാമം ‘ശ്രീ ചമരാജേന്ദ്ര സൂവോളജിക്കല്‍ ഗാര്‍ഡന്‍’ എന്നാണ്. മൈസൂറിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ ഒന്നില്‍ കിടക്കുന്ന ഇത് ദുര്‍ല്ലഭമായ ജീവജാലങ്ങളാലും അതിശയകരമായ ഹരിതാഭ കൊണ്ടും സമ്പന്നമാണ്.

നിരന്ന പച്ചപ്പും ദുര്‍ല്ലഭവും വിദേശിയവുമായ പക്ഷി മൃഗാദികളാണ് മൈസൂര്‍ കാഴ്ച ബംഗ്ലാവിന്‍റെ പ്രത്യേകത. വന്യ മൃഗങ്ങളുടെ ഒരു സങ്കേതം തന്നെയാണിത്. ദക്ഷിണേന്ത്യയിലെ തന്നെ തിരക്കേറിയതും വലുതുമായ ഈ കാഴ്ച ബംഗ്ലാവില്‍ ദിനം പ്രതി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും കാഴ്ചകള്‍ക്കുമായി അനേകമാള്‍ക്കാര്‍ ഈ മൃഗശാല സന്ദര്‍ശിക്കുന്നു. പുസ്തകങ്ങളില്‍ മാത്രം പരിചയിച്ച മൃഗങ്ങള്‍ കണ്മുന്നില്‍ കാണാനുള്ള അവസരമാണിവിടെ.

WEBDUNIA|
മൈസൂര്‍ സ്റ്റേറ്റിനു ആധുനിക മുഖം നല്‍കിയ ഭരണാധികാരികളില്‍ ഒരാളായ ചമരാജേന്ദ്ര വൊഡയാറാണ് 1892 ല്‍ മൃഗശാല പണികഴിപ്പിച്ചത്. ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ഒന്നാണിത്. വൃന്ദാവന്‍ ഗാര്‍ഡന്‍റെയും ബാംഗ്ലൂരിലെ കുബ്ബോണ്‍ പാര്‍ക്കിന്‍റെയും ഡിസൈനറായ ജര്‍മ്മന്‍ ലാന്‍ഡ്സ്കേപ്പ് കലാകാരനായ എഞ്ചിനീയര്‍ ജി എച്ച് ക്രും ബൈഗളിന്‍റെ പങ്കാളിത്തം ഇതില്‍ നിര്‍ണ്ണായകമായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :