Rijisha M.|
Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (18:32 IST)
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസമാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. മഹാനായ ചക്രവർത്തി ഛത്രപതി ശിവജിയാണ് വിനായക ചതുർത്ഥിക്ക് തുടക്കം കുറിച്ചത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമായാണ് സാധാരണ ഇത് ആഘോഷിക്കാറുള്ളത്. ഗണേശന്റെ ദിവസമായ വിനായക ചതുർത്ഥിയിൽ ഗണപതിയെ പ്രീതിപ്പെടുത്താനായി സ്‌തുതികൾ ഉണ്ട്. അന്നത്തെ ദിവസം അത് സ്‌തുതിക്കുന്നത് പതിവാണ്.
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം
ഭക്തപ്രിയം മദോന്‍മത്തം വന്ദേഹം ഗണനായകം
സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം