വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം.

WEBDUNIA|
ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തിലാണ് പുരാതനമായ ഈ ക്ഷേത്രം.ഗണപതി മൂലപ്രതിഷ്ഠയായിട്ടുള്ള ജില്ലയിലെ ഏകക്ഷേത്രമാണിത്.

പണ്ട് ഇവിടം വനമായിരുന്നു.കാട്ടുമൂപ്പന്‍മാരുടെ തലവനായ ഊരുമൂപ്പന്‍ കാട്ടില്‍ നിന്ന് കിട്ടിയ ഒരു വിഗ്രഹം വലിയ മൂപ്പനെ ഏല്‍പ്പിച്ചു.രാത്രിയായപ്പോള്‍ ആക്രമിക്കാനെത്തിയ ആനക്കൂട്ടത്തെ ഓടിക്കാന്‍ വിഗ്രഹം അവര്‍ക്ക് സഹായകമായി.ദേവസാന്നിദ്ധ്യം വെളിവായപ്പോള്‍ ആരാധനതുടങ്ങി അങ്ങനെ ക്ഷേത്രവുമുണ്ടായി.

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ മുന്നില്‍ ധ്വജമുണ്ട്.ഒരേ നടശ്ശാലയില്‍ മുഖമണ്ടപവും, വലിയ ബലിക്കലും, കൊടിമരവുമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ്.
ശ്രീകോവിലില്‍ പ്രധാനദേവന്‍ മഹാഗണപതി.ശ്രീകോവിലിന്‍റെ വലതു ഭാഗത്ത് ശാസ്താവും ഇടതുവശത്ത് വനദുര്‍ഗ്ഗയും .

മഹാഗണപതിഹോമമാണ് പ്രധാന വഴിപാട്.ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം കുംഭമാസത്തിലെ ഭരണിക്ക് കൊടിയേറി മകയിരം നാളില്‍ ആറാട്ടോടെ അവസാനിക്കുന്നു.

ആറാട്ടിനോട് അനുബന്ധിച്ച് ഏലക്കാവ്യാപാരികള്‍ ഏലം കൊണ്ടുള്ള പറയും ഭക്തജനങ്ങള്‍ നാണയം കൊണ്ടുള്ള പറയും കാണിക്കയായി സമ്മര്‍പ്പിക്കും.

ക്ഷേത്രത്തിലേക്കുള്ള വഴി:
കട്ടപ്പന - കുമളി റൂട്ടില്‍ വണ്ടന്‍മേട് ജംഗ്ഷന്‍,അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ ക്ഷേത്രമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :