കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തിലാണ് മള്ളിയൂര്‍ ശ്രീ മഹാഗണപതിക്ഷേത്രം.അമ്പാടി കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന മഹാഗണപതിയാണ് ഇവിടത്തെ പ്രതിഷ്ഠ.
തുമ്പിക്കൈയില്‍ മാതളനാരങ്ങ, മഴു, കയര്‍, ലഡ്ഡു എന്നിവയുണ്ട്.ഈ സവിശേഷതക്കൊണ്ടു തന്നെ വളരെ പ്രശസ്തിയാര്‍ജ്ജിച്ച ക്ഷേത്രമാണിത്.പണ്ട് ദേശാധിപത്യത്തിലായിരുന്ന ക്ഷേത്രം
പിന്നീട് ഊരാഴ്മക്കാരുടേതായി.അവരില്‍ മഹാതപസ്വിയായ ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു.തീര്‍ത്ഥാടനവേളയില്‍ അദ്ദേഹത്തിന് കൈവന്ന ഉപാസനാമൂര്‍ത്തിയാണ് മള്ളിയൂരിലെ ഗണപതി എന്നാണ് ഐതിഹ്യം.
പഴമാല, നക്ഷത്രമാല, നൂറ്റിയെട്ട് ചുവട് മുക്കുറ്റിക്കൊണ്ട് പ്രത്യേകം ചെയ്യുന്ന പുഷ്പാഞ്ചലി പ്രധാനവഴിപാടുകാളാണ്.മണ്ടല - മകരവിളക്കുകാലത്തെ ചിറപ്പ് വിശേഷമാണ്.
മകരത്തിലെ മൂലം മുതല്‍ ഏഴുദിവസം വരെ പിറന്നാള്‍ ഉത്സവം.ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ഇവിടം.വര്‍ഷം തോറും വൃശ്ചികം ഒന്നിന് തുടങ്ങി അറുപതുദിവസം നീണ്ടുനില്‍ക്കുന്ന ഇവിടത്തെ സംഗീതോത്സവം പ്രശസ്തമാണ്.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി:
കോട്ടയം മൂവാറ്റുപുഴ പാതയില്‍ കുറുപ്പന്തറ ജഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്ററും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്ററും അകലെ.