കൊട്ടാരക്കര ശ്രീഗണപതി ക്ഷേത്രം

WEBDUNIA|
കൊല്ലം ജിലയില്‍ കൊട്ടാരക്കര പഞ്ചായത്തിലാണ് ഈ മഹാക്ഷേത്രം. മണികണ്ടേശ്വര ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു.

കൊട്ടരക്കര ഇളയിടത്ത് സ്വരൂപത്തിന്‍റെ പരദേവത ക്ഷേത്രമായ പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തിന്‍റെ പണികള്‍ നടത്തിയത് പെരുന്തച്ചനാണെന്നാണ് ഐതിഹ്യം. ക്ഷേത്രമുറ്റത്തു കിടന്ന പ്ലാവിന്‍റെ വേരില്‍ തച്ചന്‍ ഒരു ഗണപതി വിഗ്രഹം കൊത്തിയുണ്ടാക്കി.

എന്നാല്‍ അതവിടെ പ്രതിഷ്ഠിക്കാന്‍ തന്ത്രി തയ്യാറായില്ല. ദു:ഖത്തോടെ ആ വിഗ്രഹം മണികണ്ടേശ്വര ക്ഷേത്രത്തിന്‍റെ അരയാല്‍ ചുവട്ടില്‍ വച്ചിട്ടാണ് പെരുന്തച്ചന്‍ യാത്രയായത്.

ഇവിടത്തെ പ്രശസ്തമായ ഉണ്ണിയപ്പം ആദ്യം നിവേദിച്ചത് പെരുന്തച്ചനാണെന്നു പറയുന്നു.ദേവന് നേരിട്ട് കാണാവുന്ന രീതിയിലാണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നത്.ശനി, ഞായര്‍, തിങ്കള്‍, ഷഷ്ഠി ദിവസങ്ങളില്‍ വന്‍ തിരക്കായിരിക്കും.വിനായക ചതുര്‍ത്ഥിക്ക് ആയിരത്തിയെട്ട് നാളികേരം കൊണ്ടുള്ള ഹോമം നടക്കും.

ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗ്ഗം.

കൊല്ലം - ചെങ്കോട്ടറോഡില്‍ കൊട്ടാരക്കരക്ഷേത്രം ജംഗ്ഷന്‍.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്ററും ബസ് സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്ററും ദൂരെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :