വാസ്തു സമ്മര്‍ദ്ദം അകറ്റുമോ?

PRATHAPA CHANDRAN|
മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗം ഭൂമിയുടെ ദിക്കാണ്. ഇവിടെ തടികൊണ്ടുള്ളതോ മണ്ണുകൊണ്ടുള്ളതോ ആയ അലങ്കാര വസ്തുക്കള്‍ വയ്ക്കുന്ന് നിങ്ങളുടെ ഊര്‍ജ്ജസ്വലത കൂട്ടും. ഇത് കുടുംബാന്തരീക്ഷത്തില്‍ ആഹ്ലാദാനുഭവങ്ങള്‍ ഉണ്ടാക്കും.

തെക്ക് കിഴക്ക് ഭാഗത്ത് ചുവപ്പ് നിറത്തിലുള്ള ലൈറ്റുകളോ മെഴുകുതിരിയോ ഉപയോഗിക്കാം. ഈ ദിക്ക് അഗ്നിയുടേതായതിനാല്‍ ചുവപ്പ് നിറത്തിലുള്ള അലങ്കാരങ്ങള്‍ യോജിക്കും.

വടക്ക് കിഴക്ക് ദിക്കില്‍ വെള്ളം നിറച്ച അലങ്കാര പാത്രത്തില്‍ പൂക്കള്‍ വയ്ക്കാം. ഇത് സന്തോഷാനുഭവങ്ങള്‍ക്ക് മാറ്റ് കൂട്ടും. മണികളും മറ്റും വടക്ക് പടിഞ്ഞാറ് ദിശയില്‍ തൂക്കുന്നത് ബന്ധങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകും.

വീടിന്‍റെ പ്രകൃതിയുടെ സന്തുലനം പഞ്ചഭൂതങ്ങളെ ക്രമപ്പെടുത്തുന്നതിലൂടെ നേടാന്‍ കഴിയും. ഇത്തരത്തില്‍ വീടും ബാഹ്യ പ്രകൃതിയുമായുള്ള താളം ഒരേ ക്രമത്തിലാക്കുകയും അമിത മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും അതുവഴി രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :