മതിലുകള്‍ നിര്‍മ്മിക്കുമ്പോള്‍

WD
മണിമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം അതിനെ ചുറ്റി ബലവും ഭംഗിയുമുള്ള മതിലുകള്‍ കെട്ടിപ്പൊക്കുന്നതും സാധാരണമായിക്കഴിഞ്ഞു. വീടുകളുടെ നിര്‍മ്മിതിയിലെന്ന പോലെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും വാസ്തു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ചുറ്റുമതിലിന്‍റെ നിര്‍മ്മാണം തുടങ്ങുന്നത് തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളാണ് ഉത്തമം. നിര്‍മ്മാണം തുടങ്ങുന്നതിന് പതിപദ, പഞ്ചമി, ദശമി, ഷഷ്ഠി, പൂര്‍ണിമ എന്നീ ദിവസങ്ങളിലേതെങ്കിലും തെരഞ്ഞെടുക്കണം.

തെക്ക് പടിഞ്ഞാറ് മൂല (കന്നിമൂല) മറ്റ് ഭാഗങ്ങളെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ വേണം മതില്‍ നിര്‍മ്മിക്കാന്‍. മതിലിന്‍റെ കിഴക്കും വടക്കും ഭാഗങ്ങള്‍ കന്നി മൂലയെക്കാള്‍ 21 ഇഞ്ച് താഴ്ന്നിരിക്കണം. ഇത്തരത്തിലുള്ള നിര്‍മ്മാണം സാധ്യമായില്ല എങ്കില്‍ 21 ഇഞ്ച് എന്നുള്ളത് മൂന്ന് ഇഞ്ചായി കുറയ്ക്കാവുന്നതാണ് എന്നും വാസ്തു വിദഗ്ധര്‍ പറയുന്നു.

PRATHAPA CHANDRAN| Last Modified ശനി, 19 ജൂലൈ 2008 (13:10 IST)
ചുറ്റുമതില്‍ പണിയുമ്പോള്‍ ഗേറ്റിനും ഉചിതമായ സ്ഥാനം കാണേണ്ടതുണ്ട്. ഒരിക്കലും തെക്ക് ഭാഗത്ത് ഗേറ്റ് വയ്ക്കരുത്. രണ്ട് ഗേറ്റുകള്‍ ഉള്ളതാണ് ഉത്തമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :