കിടപ്പ് മുറിയുടെ ചുവരിന് നിറം ഏതാവണമെന്നും വാസ്തു ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രശാന്തമായ ഒരു രാത്രിക്ക് ഇളം റോസ്, കടും നീല, കടും പച്ച, ചാര നിറം എന്നിവ ഏറ്റവും അനുയോജ്യമാണെന്നാണ് ഇവരുടെ അഭിപ്രായം. വിവാഹിതരും പ്രത്യേകിച്ച് നവ ദമ്പതികള്‍ക്കും ഇളം റോസ് നിറത്തിലുള്ള ചുവരുകള്‍ ഊഷ്മളത പകരും.
ചുവരുകള്‍ക്ക് വെളുപ്പ് അല്ലെങ്കില്‍ മഞ്ഞ നിറം നല്‍കുന്നത് ഒട്ടും അഭികാമ്യമല്ല എന്നാണ് മിക്ക വാസ്തു വിദഗ്ധരുടെയും അഭിപ്രായം.
കിടപ്പ് മുറിയിലേക്ക് ഒരു രാത്രിയെ വരവേല്‍ക്കാന്‍ നടന്ന് കയറുന്നത് വടക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ നിന്നാവണം. ഇതിനായി, മേല്‍പ്പറഞ്ഞ ദിക്കുകളില്‍ തന്നെയാവണം വാതിലിനു സ്ഥാനം കാണേണ്ടത്. വാതില്‍ ഒറ്റപ്പാളിയുള്ളത് ആയിരിക്കാനും ശ്രദ്ധിക്കണം.
കിടക്കുന്നത് എങ്ങനെ വേണമെന്നും വാസ്തു ശാസ്ത്രപരമായി വ്യക്തമായ സൂചനയുണ്ട്. സ്വന്തം വീട്ടില്‍ കിടക്കുമ്പൊള്‍ തലയുടെ വശം കിഴക്ക് അല്ലെങ്കില്‍ തെക്ക് ഭാഗത്തായിരിക്കണം. ഒരിക്കലും വടക്ക് ദിക്കിന് അഭിമുഖമായി തല വച്ച് ഉറങ്ങരുത്. യാത്രയില്‍ ആണെങ്കിലും മറ്റേതെങ്കിലും ഗൃഹത്തില്‍ ആണെങ്കിലും തല പടിഞ്ഞാറ് ദിക്കിന് അഭിമുഖമായി വച്ച് ഉറങ്ങാം.
PRATHAPA CHANDRAN|
രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ വലത് പാദം കൊണ്ട് വേണം ഭൂമീ ദേവിയെ സ്പര്‍ശിക്കാന്‍. കിടപ്പ് മുറി വായനയ്ക്കും ഉപയോഗിക്കുന്നു എങ്കില്‍ കിഴക്ക് ഭാഗമാണ് ഉത്തമം. വാര്‍ഡ് റോബ് കിടപ്പ് മുറിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക് പടിഞ്ഞാറ് ഭാഗത്തോ ആവാം.