വീടിന് ഐശ്വര്യവും നിങ്ങള്‍ക്ക് അഭിവൃദ്ധിയും വേണോ ? വാസ്തുവിന് മാത്രമേ അതിന് കഴിയൂ !

വീടിന് ഐശ്വര്യവും അഭിവൃദ്ധിയും നല്‍കാന്‍ വാസ്തുവിന് മാത്രമേ കഴിയൂ !

AISWARYA| Last Updated: ബുധന്‍, 26 ഏപ്രില്‍ 2017 (18:57 IST)

വാസ്തു ശാസ്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിക്കുന്നതിലൂടെ ഐശ്വര്യവും സമാധാനവും കളിയാടുന്നതിന് പുറമേ സാമ്പത്തികമായും ഏറെ ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ട്. വീട് നിര്‍മ്മിക്കുന്നതില്‍ മാത്രമല്ല വാസ്തു നോക്കുന്നത്. വീട്ടിലെ പൂജാമുറി, അടുക്കള, കിണറ് കുഴിക്കുന്നത് എന്നിങ്ങനെയുള്ളവക്കെല്ലാം വാസ്തു നോക്കുന്നത് വളരെ നല്ലതാണ്.

വീട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ മുഖഭാഗം ശരിയായ ദിക്കിലേക്കല്ലെങ്കില്‍ അത് കുടുംബാന്തരീക്ഷത്തെ പോലും ബാധിക്കും. കിഴക്കും വടക്കുമാണ് ഐശ്വര്യം കുടികൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ ദിക്കുകളില്‍ വീടിന്റെ മുഖഭാഗം വരുന്നതാണ് നല്ലത്.

വീടിന്റെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആകുന്നതാണ് ഉത്തമം. വാസ്തു ശാസ്ത്ര പ്രകാരം വീട് പണിയുന്നതിലൂടെ താമസക്കാരുടെ ഊര്‍ജ്ജ നിലയും പ്രാപഞ്ചിക ഊര്‍ജ്ജവും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വീട്ടില്‍ ഐശ്വര്യം ഉണ്ടാകും.

വീട്ടില്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ലോക്കറും ,അലമാരയും സ്ഥാപിക്കുന്നതാണ് നല്ലതെന്ന് വാസ്തു പറയുന്നു.
പക്ഷേ ഇവ വടക്ക് ദിശയിൽ തുറക്കുന്ന രീതിയിലായിരിക്കണം.
ഉത്തര കുബേരയുടെ നിര്‍ദ്ദേശപ്രകാരം വടക്ക് ഭാഗത്ത് ലോക്കർ തുറക്കുന്നതിനാൽ പണം വന്ന് ചേരുമെന്നും പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :