ചിപ്പി പീലിപ്പോസ്|
Last Modified ഞായര്‍, 12 ജനുവരി 2020 (17:13 IST)
ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിക്കുമായി ഗണപതി വിഗ്രഹങ്ങള്‍ വീടുകളിലും ഓഫീസുകളിലും സൂക്ഷിക്കുന്നത് സാധാരണമാണ്. സന്തോഷത്തിനൊപ്പം ഐശ്വര്യവും സമാധാനവും ഇതോടെ സാധ്യമാകുമെന്നാണ് ഇതിലൂടെ എല്ലാവരും കരുതുന്നത്.
എന്നാല്‍ ഗണപതി വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. വെളുത്ത വിഗ്രഹങ്ങള്‍ വേണം വീടുകളില്‍ സൂക്ഷിക്കേണ്ടത്. ഭിത്തിയില്‍ പതിപ്പിക്കുന്ന ചിത്രവും അത്തരത്തില്‍ വെളുത്തതാകണം.
പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വേണം ഗണേശ വിഗ്രഹം വയ്ക്കാന്‍. ഇതിലൂടെ വീടിന്റെ സംരക്ഷകനായി ഗണപതി മാറുമെന്നാണ് വിശ്വാസം. വീട്ടില് ഗണപതി വിഗ്രഹം വയ്ക്കുമ്പോള് എലിയും മോദകവും കൂടെയുള്ളവ വയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കില് ഇവ ഗണപതി വിഗ്രഹത്തിന്റെ ഭാഗമായി വയ്ക്കുക.
ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന ഗണപതി വിഗ്രഹമാണ് വീടുകളില്‍ സൂക്ഷിക്കേണ്ടത്. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം. വിഗ്രഹങ്ങള്‍
ഒരിഞ്ച് അകത്തി വയ്‌ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.