സജിത്ത്|
Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (15:41 IST)
വീട് നിര്‍മാണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വീട്ടിലെ പൂന്തോട്ടത്തിന്റെ കാര്യത്തിലും പ്രധാനമായ ഒന്നാണ് വാസ്തു ശാസ്ത്രം. വാസ്തു ശാസ്ത്രമനുസരിച്ച് പൂന്തോട്ടം ക്രമീകരിക്കുകയാണെങ്കില്‍ സാമ്പത്തികലാഭം നല്‍കുമെന്നാണ് പറയപ്പെടുന്നു. വാസ്തു അനുസരിച്ച് തോട്ടത്തില്‍ പല ചെടികളും ഒഴിവാക്കേണ്ടതുണ്ട്. എന്നാല്‍ പൂന്തോട്ടം നിര്‍മിക്കുന്ന പലര്‍ക്കും ഇതേക്കുറിച്ച് അറിവില്ലെന്നതാണ് വാസ്തവം.
വാസ്തുപ്രകാരം ഈ വിധത്തിലാണ് തോട്ടത്തില്‍ ചെടികള്‍ വയ്ക്കുന്നതെങ്കില്‍ അത് സാമ്പത്തികലാഭം കൊണ്ടുവരുമെന്നാണ് വിശ്വാസം. സ്ഥാനം നോക്കുന്ന വേളയില്‍ കിഴക്കു ദിക്കാണ് പൂന്തോട്ടമുണ്ടാക്കാന്‍ ഏറെ ഉത്തമം. വാസ്തു ശാസ്ത്രം അനുശാസിയ്ക്കുന്ന ഒരു ഭാഗമാണിത്. വലിയ ഉയരമുള്ള ചെടികള്‍ വീടുകളിലെ പൂന്തോട്ടങ്ങളില്‍ വയ്ക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുമെന്നും വാസ്തു പറയുന്നു. മാത്രമല്ല, ധനവരവും തടയുമെന്നും പറയുന്നു.
അതുപോലെ മുള്ളുള്ളതോ പാല്‍ വരുന്നതോ ആയ, അതായത് വെള്ളനിറത്തിലെ ദ്രാവകം വരുന്ന തരത്തിലുള്ള ചെടികള്‍ തോട്ടത്തില്‍ വയ്ക്കരുത്. ഇവ വീടിന് അശുഭകരമാണെന്നും വാസ്തു നിര്‍ദേശിക്കുന്നു. പൂക്കളുണ്ടാകുന്ന തരത്തിലുള്ള ചെടികള്‍ വടക്കുകിഴക്കു ഭാഗങ്ങളില്‍ വയ്ക്കുന്നതാണ് ഉചിതം. വീടിന്റെ വടക്കുകിഴക്കു ദിശയിലാണ് തുളസി വയ്ക്കേണ്ടതെന്നും വാസ്തുശാസ്ത്രം പറയുന്നു. തോട്ടത്തിലും അലങ്കാരവസ്തുക്കള്‍ വയ്ക്കുന്നവരുണ്ട്. ഇത്തരം അലങ്കാര വസ്തുക്കള്‍ വടക്കു ദിശയിലാണ് വയ്‌ക്കേണ്ടത്.
തോട്ടത്തില്‍ കുഴികളിലോ മറ്റോ ആയി വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ സംഭവിക്കുന്നത് വാസ്തുപ്രകാരം ദോഷം ചെയ്യുമെന്നും വാസ്തു വിദഗ്ദര്‍ പറയുന്നു. പൂക്കളുണ്ടാകുന്ന തരത്തിലുള്ള ചെടികളുടെ എതിര്‍ഭാഗത്തായി ഒരു കണ്ണാടി വയ്ക്കുന്നത് വീട്ടിലേയ്ക്കുള്ള ധനത്തിന്റെ വരവും ഐശ്വര്യവും വര്‍ദ്ധിപ്പിയ്ക്കുമെന്ന് വാസ്തു ശാസ്ത്രം അഭിപ്രായപ്പെടുന്നു. പൂന്തോട്ടത്തില്‍ ഒരു കാരണവശാലും വേസ്റ്റുകള്‍ ഇടരുതെന്നും അവിടം എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും വാസ്തു നിര്‍ദേശിക്കുന്നു.