അറിയാം... അനുതാപത്തിന്റെ സുഖവീചികള്‍ പ്രസരിപ്പിക്കുന്ന ക്വാന്‍ യിന്‍ എന്ന ‘ലേഡി ബുദ്ധ’യെ !

അനുതാപമായ് ക്വാന്‍ യിന്‍ എന്ന ‘ലേഡി ബുദ്ധ‘

quan yin ,  kua number ,  crystal ball ,  Vastu ,  Vastu Tips ,  Feng Shui , love ,  ഫെംഗ്ഷൂയി ,  വാസ്തു ,  ബാത്ത്റൂം ,  കുളിമുറി ,  സമ്പത്ത് ,  ധനം ,  പണം ,  ജ്യോതിഷം ,  ക്വാ നമ്പര്‍ ,  സ്ഫടികഗോളം , പ്രണയം ,  സ്നേഹം ,  ക്വാന്‍ യിന്‍
സജിത്ത്| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (14:31 IST)
പൊട്ടിച്ചിരിച്ചുകൊണ്ട് ധനത്തിന്റെ ഭാണ്ഡം പേറിവരുന്ന ‘ലാഫിംഗ് ബുദ്ധയെ’ ഫെംഗ്‌ഷൂയി തല്‍പ്പരര്‍ക്കെല്ലാം പരിചിതമായിരിക്കും. എന്നാല്‍, കന്യാമറിയത്തെ പോലെ അനുതാപത്തിന്റെ സുഖവീചികള്‍ പ്രസരിപ്പിക്കുന്ന ‘ലേഡി ബുദ്ധ’ അഥവാ ക്വാന്‍ യിന്നിനെ കുറിച്ച് അറിയാവുന്നവര്‍ വിരളമായിരിക്കും.

‘മറ്റുള്ളവരുടെ കരച്ചില്‍ കേള്‍ക്കുന്നവള്‍’ എന്നാണ് ഈ ദയാമൂര്‍ത്തിയായ ചൈനീസ് ദേവതയുടെ പേരിനര്‍ത്ഥം. മാതൃസ്നേഹം പകര്‍ന്നു നല്‍കുന്ന ദേവത കടല്‍ യാത്രക്കാരെയും കപ്പല്‍ ജോലിക്കാരെയും കാത്തുകൊള്ളുമെന്ന വിശ്വാസം ശക്തമാണ്. സഹായം വേണ്ടവര്‍ക്ക് വിശ്വാസത്തിന്റെയോ ജാതി-മത-വര്‍ഗ പശ്ചാത്തലത്തിന്റെയോ അതിരുകള്‍ക്ക് അതീതമായി ക്വാന്‍ യിന്‍ സഹായമെത്തിക്കുമെന്നാണ് ഈ ദേവതയെ കുറിച്ചുള്ള സങ്കല്‍പ്പം.

അതായത്, എത്രത്തോളം ശിക്ഷ അര്‍ഹിക്കുന്ന ആളെയും ശിക്ഷിക്കാന്‍ ദേവി ശ്രമിക്കുകയില്ല. അനുതാപത്തിന്റെ തരംഗങ്ങള്‍ പ്രസരിപ്പിക്കുന്ന ദേവി ആരാച്ചാരുടെ വാളിനു മുന്നില്‍ കഴുത്ത് കുനിച്ച് നില്‍ക്കുന്ന കുറ്റവാളിയുടെ കരച്ചിനു പോലും പരിഹാരം നല്‍കുമത്രേ. ആ‍രാച്ചാരുടെ മുന്നില്‍ ഇപ്പോള്‍ കൊല്ലപ്പെടുമെന്ന് കരുതി നില്‍ക്കുന്ന ആള്‍ ദേവിയെ വിളിച്ചാല്‍ ആരാച്ചാരുടെ വാള്‍ ചിന്നിച്ചിതറിപ്പോകുമെന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷകയായ ക്വാന്‍ യിന്നിന്റെ പ്രതിരൂപം എവിടെ സൂക്ഷിക്കുന്നോ ആ ചുറ്റുപാടുകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് വിശ്വാസം. ക്വാന്‍ യിന്നിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അവിടെ വാഗ്വാദങ്ങളോ രോഗമോ ഉണ്ടാവില്ല എന്നാണ് ചൈനീസ് വിശ്വാസം. സ്ത്രീകളുടെ സംരക്ഷകയായ ദേവതയ്ക്ക് കുട്ടികളില്ലാത്തവരുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

പത്തോളം തരത്തിലുള്ള ബോധിസത്വ ക്വാന്‍ യിന്‍ പ്രതിമകള്‍ ലഭ്യമാണ്. ഇവ മുറിക്കുള്ളിലോ വീടിനു പുറത്ത് പൂന്തോട്ടത്തിലോ സ്ഥാപിക്കാവുന്നതാണ്. എന്നാല്‍, വളരെ താഴ്ചയുള്ള സ്ഥലങ്ങള്‍ ക്വാന്‍ യിന്നിനു വേണ്ടി കണ്ടെത്താതിരിക്കാന്‍ ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :