jibin|
Last Updated:
ചൊവ്വ, 9 മെയ് 2017 (14:41 IST)
ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. വാസ്‌തുവിന്റെ പ്രശ്‌നമടക്കമുള്ളവ ഇതിന് കാരണമായി തീരുന്നുണ്ട്.
വീട് ഇരിക്കുന്ന ഭൂമിയുടെ പല ദിക്കുകളിലായി നമുക്ക് സുപരിചിതമായ ചില മരങ്ങള്‍ വെച്ചു പിടിപ്പിച്ചാല്‍ സമ്പത്തിന് മുട്ടുണ്ടാകില്ല. എന്നാല്‍ ഇവയൊന്നും വീടിനോട് ചേര്‍ത്ത് വളര്‍ത്താതിരിക്കുകയും വേണം.
തുളസിയുള്ള മുറ്റം വീടിന് ഐശ്വര്യമുണ്ടാക്കുന്നതിനൊപ്പം സമ്പത്തും സമ്മാനിക്കും. വീടിന്റെ വടക്കുകിഴക്കു മൂലയിലായി
കണിക്കൊന്ന നട്ടുവളര്‍ത്തുക, വടക്ക് ഭാഗത്ത് നെല്ലിച്ചെടി, വിടിനോട് നിശ്ചിതം അകലമിട്ട് പുരയിടത്തില്‍ വാഴ വെയ്‌ക്കുക, മഞ്ഞള്‍, കവുങ്ങ് എന്നിവയും നട്ടുവളര്‍ത്തുന്നത് സമ്പത്ത് കൈവരുന്നതിന് സഹായിക്കും.
ഐശ്വര്യമാണ് വീടുകള്‍ക്ക് അത്യാവശ്യം. അതിനൊപ്പം നെഗറ്റീവ് ഏനര്‍ജിയെ വീടുകളില്‍ നിന്ന് ഒഴിവാക്കുകയും വേണം. വാസ്‌തുപ്രകാരം വീട് പണിയുമ്പോള്‍ ചെറിയ വീഴ്‌ചകള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ചെറിയ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പോലും അത് പരിഹരിക്കാന്‍ കഴിയണം.