വീടിനു ചുറ്റും നടാം ഐശ്വര്യം നൽകുന്ന വൃക്ഷങ്ങൾ

Sumeesh| Last Modified ചൊവ്വ, 27 മാര്‍ച്ച് 2018 (10:54 IST)
വീടിനു ചുറ്റുമുള്ള സുഖകരമായ ഒരു കാര്യമാണ്. നല്ല തണലും തണുപ്പും വീടിനും പരിസരത്തിനുമേകാൻ വൃക്ഷങ്ങൾക്കാവും. എന്നാൽ ഇവ ഐശ്വര്യം പ്രധാനം ചെയ്യും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ അത് സത്യമാണ്. വീടിനു ചുറ്റും മരങ്ങളുള്ളത് വീടിനും കുടുംബത്തിനും ഐശ്വര്യം പ്രധാനം ചെയ്യും. അതേസമയം അസ്ഥാനത്തു നിൽകുന്ന മരങ്ങൾ വീടിനു ദോഷം ചെയ്യും എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

വീടിന് ഏതു വശത്ത് ഏത് മരങ്ങളെല്ലാം നിൽക്കുന്നു എന്നത് വളരെ പ്രധാനമാണ്. വീടിന്റെ കിഴക്കു ഭാഗത്ത്
എരിഞ്ഞിയും പേരാലും ഉത്തമമാണ്. തെക്കു ഭാഗത്താകട്ടെ അത്തിമരവും പുളിയും. പടിഞ്ഞാറ് ദിശയിൽ അരയാൽ ഐശ്വര്യമാണ്. വടക്കാവട്ടെ നാകമരവും ഇത്തിയുമാണ് നല്ലത്.

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം പുരയുടെ തൊട്ടടുത്ത് വീടിനേക്കാൾ ഉയരത്തിലുള്ള മരങ്ങൾ വീടിനു ദോഷകരമാണ്. ഇവ മുറിച്ചു മാറ്റുന്നതാണ് ഉത്തമം. ഉയരമുള്ള മരം വീടിനരികെ നിന്നും അതിന്റെ ഇരട്ടി ദൂരത്താണ് നിൽകുന്നതെങ്കിൽ ദോഷകരമല്ല.

പാലുള്ള ഉതളം കടലാവണക്ക് എന്നിവ കൊണ്ട് വീടിനു വേലി തീർക്കുന്നതും ദോഷകരമാണ്. ഇത് കുടുംബത്തിന്റെ ധനസ്ഥിതിയെ മോശമായി ബാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :