നിങ്ങളുടെ ഭക്ഷണമുറിയുടെ നിറമെന്ത്? ഈ നിറമല്ലെങ്കില്‍ വലിയ കുഴപ്പമാണ്!

വാസ്തു, അസ്ട്രോളജി, Vastu, Astrology
BIJU| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (12:51 IST)
ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമാണ് വേദകാല നിര്‍മ്മാണശാസ്ത്രമായ വാസ്തു. ഈ പഞ്ചഭൂതങ്ങളുടെ സമരസത്തിലൂടെ ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയാണ് വാസ്തുവിന്‍റെ ലക്‍ഷ്യം.

ഭക്ഷണം എവിടെ വേണമെങ്കിലും ഇരുന്ന് കഴിച്ചാല്‍ പോരേ? എന്തിനാണ് ഭക്ഷണ മുറിയുടെയും ഊണ് മേശയുടെമൊക്കെ സ്ഥാ‍നം നോക്കുന്നത് എന്ന് ചിലരെങ്കിലും മനോഗതം നടത്തിയേക്കാം. ഒരു കാര്യം അറിയുക, വാസ്തുശാസ്ത്രപരമായി ഭക്ഷണ മുറിക്കും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

വാസ്തു അനുസരിച്ച് ഭക്ഷണ മുറിയും ഊണ് മേശയും ക്രമീകരിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ശരിയായി സ്വാംശീകരിക്കാന്‍ സഹായിക്കും. ഇനി പറയുന്ന കാര്യങ്ങള്‍ ഭക്ഷണ മുറിയില്‍ ആരോഗ്യകരമായ ഊര്‍ജ്ജത്തെ നിലനിര്‍ത്തും.

വീടിന് പടിഞ്ഞാറ് ഭാഗത്ത് വേണം ഭക്ഷണമുറി നിര്‍മ്മിക്കേണ്ടത്. ഭക്ഷണ മുറിയും അടുക്കളയും അടുത്തടുത്തും ഒരേ തറനിരപ്പിലും ആയിരിക്കാനും നിഷ്കര്‍ഷ വേണം.

ഭക്ഷണമുറിയും ഭക്ഷണമേശയും സമചതുരം അല്ലെങ്കില്‍ ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കുന്നതാണ് ഉത്തമം. ഭിത്തിക്ക് പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് നിറം നല്‍കുന്നതാണ് ഉത്തമം.

ഭക്ഷണമേശ ഒരിക്കലും ഭിത്തിയോട് ചേര്‍ത്തിടരുത്. ഫ്രിഡ്ജ് തെക്കുകിഴക്ക് ഭാഗത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക. വാഷ്‌ബേസിന്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ആയിരിക്കാനും ശ്രദ്ധിക്കണം.

ഗൃഹനാഥന് അല്ലെങ്കില്‍ ഏറ്റവും മുതിര്‍ന്ന മകന് ഭക്ഷണ മേശയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഉത്തമ സ്ഥാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :