വീടിന്റെ പരിസരത്ത് ഈ മരങ്ങൾ വേണ്ടാ..!

Sumeesh| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (12:33 IST)
വീടിന്റെ പരിസേരത്ത് നട്ടുവളത്താൻ ശുഭകരമായ വൃക്ഷങ്ങളെക്കുറിച്ച് നമ്മൾക്ക് അറിയാം. ദേവതാരം, അശോകം, കൂവളം, കൊന്ന, കടുക്ക, ചെമ്പകം എന്നിവയെല്ലാം വീടിന്റെ ഏതു ദിക്കിലും നട്ടു വളർത്തുന്നതും ശുഭകരമാണ് ഇവ ഐശ്വര്യവും സമൃദ്ധിയും കുടുംബത്തിന് നൽകും. എന്നാൽ വീട്ടുപരിസരത്ത് നട്ടു വളർത്താൻ പാടില്ലാത്ത വൃക്ഷങ്ങൾ ഏതൊക്കെയാണെന്ന് നമ്മൾ ആദ്യം അറിയേണ്ടത്.

കള്ളിപ്പാല, കറുമൂസ്സ്, കാഞ്ഞിരം, നറുവലി, താന്നി, സ്വർണ്ണക്ഷീരി, ഊകമരം എന്നീ വൃക്ഷങ്ങൾ ഒരിക്കലും വിടിന്റെ പരിസരത്ത് നട്ടുവളർത്താൻ പാടില്ലാത്തവയാണ്. ഇവ നട്ടു വളർത്തുന്നത് കുടുംബത്തിന്റെ സന്തോഷത്തേയും ഐശ്വര്യത്തേയും തന്നെ ബാധിക്കും എന്ന് വാസ്തു ശാസ്ത്രം പറയുന്നു

ഇനി വീടിന്റെ പരിസരത്ത് വെച്ചു പിടിപ്പിക്കാൻ ശുഭകകരമായ വൃക്ഷങ്ങളാണെങ്കിൽ കൂടി വീടിനു സമീപത്ത് വച്ചു പിടിപ്പിക്കുന്നത് ദോഷകരമാണ്. വീടിനു സമീപത്ത് നിൽക്കുന്ന വീടിനേക്കാൾ
പൊക്കമുള്ള മുറിച്ചു മാറ്റണം. പുളി മരം പോലെ അധിക വേരോട്ടമുള്ള മരങ്ങളും വീടിന്റെ സമീപത്ത് വച്ചു പിടിപ്പിക്കുന്നത് വീടിന്റെ ബലക്ഷയത്തിന് കാരണമാകും എന്ന് വാസ്തു ശാസ്ത്രം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :