Sumeesh|
Last Modified ഞായര്‍, 27 മെയ് 2018 (10:46 IST)
പഴയ വീടുകൾ പുതിയ കാലത്തിനനുസരിച്ച് പുതുക്കി പണിയുക എന്നത് ഒരു സാധാരണ കാര്യമണ് മുറികളുടെ എണ്ണം കൂട്ടാൻ വേണ്ടിയും വീടിന്റെ ബലക്കുറവ് പരിഹരിക്കുന്നതിനും പുതിയ രീതിയിലേക്ക് വീടിനെ മാറ്റാനായുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ വീട് പുതുക്കി പണിയുമ്പോൾ വാസ്തുപരമായ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച ഭാഗങ്ങളൂം ബലക്കുറവുള്ള മറ്റു ഭാഗങ്ങളും നീക്കം ചെയ്തതിന് ശേഷം മാത്രമേ പുതുക്കി പണിയലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാവു. പുതുക്കി പണിയുന്നതിന്റെ ഭാഗമായി പ്രാധാന വാതിൽ മാറ്റുന്നുണ്ടെങ്കിൽ പ്രധാന കവാടം മറ്റു വാതിലുകളെക്കാൾ ഉയരമുള്ളതും വീതിയുള്ളതുമായിരിക്കണം.
സുര്യപ്രകാശത്തിന് വീടിനുള്ളിലേക്ക് വരാൻ തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല. ഇത് കുടുംബത്തിന്റെ ഐശ്വര്യത്തേയും ആരോഗ്യത്തേയും സാരമായി തന്നെ ബാധിക്കും. മതിലുകൾ പുതുക്കി പണിയുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ വീടിന്റെ ബ്രഹ്മസ്ഥാനമായ മധ്യഭാഗത്ത് യാതെരുവിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല.