വീടിനെ കുറിച്ച് ഇവയൊക്കെ മനസ്സിലാക്കൂ

WEBDUNIA| Last Modified ഞായര്‍, 19 ജൂലൈ 2009 (16:11 IST)
സന്തുലിതമായ ജീവിതം ഉറപ്പ് നല്‍കുന്ന ഭാരതീയ ശാസ്ത്രമാണ് വാസ്തു. സന്തുലിത ജീവിതത്തിന് അനുകൂലമായിരിക്കണം നമ്മുടെ ആവാസ സ്ഥാനങ്ങളും. വാസ്തു ശാസ്ത്രപരമായി വീടുകള്‍ക്ക് അത്യാവശ്യം വേണ്ട പ്രത്യേകതകള്‍ ഇവയൊക്കെയാണ്,

വാസ്തുപുരുഷന്റെ ദൃഷ്ടിയുമായി ബന്ധപ്പെടുത്തി വേണം വീടിന്റെ പ്രധാന വാതില്‍ നിര്‍മ്മിക്കേണ്ടത്. വാസ്തു പുരുഷ ദൃഷ്ടി പ്രധാന വാതിലിന് നേര്‍ വിപരീത ദിശയില്‍ ആയിരിക്കുമ്പോള്‍ വേണം ഗൃഹപ്രവേശം നടത്തേണ്ടത്.

വാതിലുകള്‍ ശരിയായ രീതിയില്‍ ഉള്ളവയല്ലെങ്കില്‍ അവിടെ താമസിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളെയും നിയമ പ്രശ്നങ്ങളെയും നേരിടേണ്ടി വന്നേക്കാം. വാതിലുകള്‍ ചെറുതാണെങ്കില്‍ ആരോഗ്യസ്ഥിതി മോശമാകും തസ്കര ശല്യവും ഉണ്ടാവാം. വാതിലുകള്‍ക്ക് മുന്നില്‍ വാതിലിന്റെ നീളത്തിന് ഇരട്ടി ദൂരത്തില്‍ തൂണ്, വൃക്ഷം, കിണര്‍, സ്റ്റെയര്‍കെയ്സ് തുടങ്ങിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.

വാതിലുകള്‍, ജനാലകള്‍, കിളിവാതിലുകള്‍ തുടങ്ങിയവയുടെ എണ്ണം ഓരോ നിലയിലും ഇരട്ട സംഖ്യ ആയിരിക്കണം. ഇവയുടെ എണ്ണം ഒരിക്കലും പൂജ്യത്തില്‍ അവസാനിക്കരുത് (ഉദാഹരണത്തിന്, 10,20....).

തറനിരപ്പിലുമുണ്ട് കാര്യം. വീട് നില്‍ക്കുന്ന ഭൂമിയുടെ ചരിവ് വടക്ക് കിഴക്കോട്ട് ആയിരിക്കണം. അതായത്, വടക്ക് കിഴക്ക് മൂല താഴ്ന്നും തെക്ക് പടിഞ്ഞാറ് മൂല ഉയര്‍ന്നും ഇരിക്കണം. ഭൂമിയുടെ ചരിവിനൊപ്പം വീടിന്റെ തറനിരപ്പും ആയാല്‍ ഉത്തമമാണെന്നാണ് വാസ്തു ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇതേ രീതിയിലാവണം മേല്‍ക്കൂരയുടെ ചരിവും.

പ്ലോട്ടിന്റെ നീളത്തിനും വീതിക്കും ആനുപാതികമായിട്ടായിരിക്കണം വീട് വയ്ക്കേണ്ടത്. അതായത്, ദീര്‍ഘ ചതുരത്തിലുള്ള പ്ലോട്ടിലാണ് വീട് വയ്ക്കുന്നതെങ്കില്‍ വീടും അതേ രൂപത്തിലായിരിക്കണം.

വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കേണ്ടത് പടിഞ്ഞാറ് ദിക്കിലായിരിക്കണം. പടിഞ്ഞാറ്, തെക്ക്, തെക്ക് പടിഞ്ഞാറ് ദിക്കുകളില്‍ മാത്രമേ ടാങ്കുകള്‍ സ്ഥാപിക്കാവൂ. സെപ്റ്റിക് ടാങ്കുകള്‍ വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് സ്ഥലങ്ങളില്‍ വേണം. ഇത് ഒരിക്കലും വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ദിശകളില്‍ വരരുത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :