‘ഫ്രം യുവര്‍ വാലന്‍റൈന്‍’

ജോയ്സ് ജോയ്

PRO
പ്രിയ കാമുകി,

ഞാന്‍ നിന്‍റെ വിശുദ്ധനായ വാലന്‍റൈന്‍. പ്രണയത്തിന്‍റെ അവാച്യമായ അനുഭൂതികള്‍ പകര്‍ന്നുതരാന്‍ നീയെന്നെ കാത്തിരിക്കുമ്പോള്‍, ഇന്ന് ഭൂമിയില്‍ പതിക്കുന്ന എന്‍റെ രക്തത്തുള്ളികള്‍ റോസാപൂക്കളായി നിന്നെ തേടിയെത്തും.

ഓമനേ, ജയിലറക്കുള്ളില്‍ ആദ്യമായി നിന്നെ കണ്ടത് എന്നായിരുന്നു. അറിയില്ല, അല്ല ഓര്‍മ്മ വരുന്നില്ല. പക്ഷേ, ജയില്‍ വാര്‍ഡന്‍റെ മകളായി നീയെന്നെ കാണാന്‍ എത്തിക്കൊണ്ടിരുന്ന ആ സായംകാലങ്ങള്‍ ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. നമ്മുടെ സ്‌നേഹത്തിന്‍റെ നീരുറവ പ്രണയത്തിന്‍റെ ചാലിലേക്ക് എന്നു മുതലായിരുന്നു ദിശ മാറി ഒഴുകാന്‍ തുടങ്ങിയത്?

എന്‍റെ പ്രാര്‍ത്ഥനയാണോ, അതോ നിന്‍റെ വിശ്വാസമാണോ നിനക്ക് കാഴ്ച നല്‍കിയതെന്ന് ഇന്നും എനിക്ക് അജ്ഞാതമാണ്. പക്ഷേ, അന്ധയായിരുന്ന നിന്നോടുള്ള എന്‍റെ പ്രണയം പ്രകാശമയമായിരുന്നു. പുലര്‍കാലം മഞ്ഞുതുള്ളിയെ സ്‌നേഹിച്ചതു പോലെയായിരുന്നു ഞാന്‍ നിന്നെ സ്നേഹിച്ചത്.

പ്രിയേ, എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. എന്തിനായിരുന്നു നമ്മുടെ ചക്രവര്‍ത്തി, ക്ലോഡിയസ്, റോമില്‍ വിവാഹം നിരോധിച്ചത്. ആരാണ് അദ്ദേഹത്തോട് വിവാഹം കഴിക്കുന്ന യുവാക്കള്‍ക്ക് രാജ്യകാര്യങ്ങളില്‍ താല്പര്യമില്ല എന്നു പറഞ്ഞത്, യുദ്ധത്തില്‍ വീര്യമില്ല എന്നു പറഞ്ഞത്.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :