WD |
പ്രണയത്തെ സ്നേഹിച്ച കുറ്റത്തിന് നീ എന്നെ ഈ ലോകത്തില്‍ നിന്ന് പറഞ്ഞുവിട്ട ദിനം മുതല്‍, അതായത് 269 ഫെബ്രുവരി 14 മുതല്‍, ഒരു പ്രണയാഘോഷ ദിനം പിറവികൊണ്ട കാര്യം നിനക്ക് അറിയുമോ.....നീ തകര്‍ത്തെറിയാന്‍ ആശിച്ചത് നറുമണം പൊഴിക്കുന്ന, മാധുര്യമൂറുന്ന സുന്ദര വികാരങ്ങളുടെ ദിനമായി, പ്രണയ ദിനമായി ഈ ലോകം മുഴുവന്‍ നെഞ്ചേറ്റിയത് നീ അറിഞ്ഞോ....വലന്‍റൈന്‍ ദിനമെന്ന പേരില്‍ എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കുമ്പോള്‍ നീ ഒന്ന് അറിയൂ നിനക്ക് പ്രണയത്തെ കൊല്ലാന്‍ കഴിഞ്ഞില്ല...എന്നെയും!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |