ഈ പ്രണയം, അങ്ങനെ..ഇങ്ങനെ

WD
ദൈവം ഒരു മാന്ത്രികനാണ്. പ്രണയം ഒരു മാന്ത്രികതയും. പ്രകൃതിയില്‍ അവനൊരുക്കിയ അനേകം വിസ്മയങ്ങളില്‍ പ്രമുഖ സ്ഥാനം പ്രണയത്തിനുണ്ട്. കാലദേശാന്തരങ്ങളിലേക്ക് പ്രണയം നീണ്ടതിനു കാരണം ഇതാണ്. മതങ്ങളും ഭാഷയും സംസ്കാരങ്ങളും വേര്‍തിരിക്കുന്ന അതിരുകള്‍ പലപ്പോഴും പ്രണയം ലംഘിച്ചതിന് ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ട്. പ്രണയത്തിനു വേണ്ടി ആരും എന്തും ത്യജിക്കും. ഒരു പക്ഷേ ജീവന്‍ പോലും.

പ്രണയത്തെ വാഴ്ത്തിപ്പാ‍ടിയ കവികളും കലാകാരന്‍‌മാരും ഏറെയാണ്. പ്രണയത്തിന് ഒരു ദിനം തന്നെ ലോകം കണ്ടെത്തിയിരിക്കുന്നു. പ്രണയവും സൌഹൃദവും അറിയിക്കുകയും പ്രതീകങ്ങള്‍ കൈമാറുകയും ചെയ്യുന്ന വാലന്‍റൈന്‍ദിനം പ്രധാനമായും ആഘോഷിക്കുന്നത് ഫെബ്രുവരി 14 നാണ്. പ്രണയ സമ്മാനങ്ങളിലേക്ക് ആധുനിക ലോകത്തിന്‍റെ സാമ്പത്തിക ലക്‍ഷ്യങ്ങള്‍ വന്നു ചേര്‍ന്നതോടെ വാലന്‍റന്‍ ദിനം വിപണിക്ക് ഉത്സവഛായ പകരുകയാണ്.

‘വാലന്‍റൈന്‍’ എന്ന ക്രിസ്ത്യന്‍ രക്തസാക്ഷിയുടെ ഓര്‍മ്മയാണ് മിക്ക പാശ്ചാത്യരാജ്യങ്ങളിലും സ്മരിക്കപ്പെടുന്നത്. ആധുനിക ലോകത്തിന്‍റെ വാലന്‍റൈന്‍ദിന അടയാളം ഹൃദയമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആശംസകള്‍ കയ്യെഴുത്തു പ്രതികളായാണ് കൈമാറിയിരുന്നത്. എന്നാല്‍ പത്തൊമ്പതാം ശതകത്തിന്‍റെ പകുതിയോടെ ഈ ദിനം കാര്‍ഡുകളുടെ വിപണിയുടെതായി. ഇതൊരു വാലന്‍റൈന്‍ദിന വ്യാപാരസംസ്കാരത്തിനു തന്നെ തുടക്കമിട്ടു.

ഈ ദിനത്തിന്‍റെ പ്രധാന ആകര്‍ഷണം പുഷ്പങ്ങളും ആശംസാ കാര്‍ഡുകളുമാണ്. ഇന്ന് ലോകത്തുടനീളമായി ഒരു ദശലക്ഷത്തില്‍ അധികം വാലന്‍റൈന്‍സ് സമ്മാനങ്ങള്‍ നല്‍കുന്നതായിട്ട് അമേരിക്കയിലെ ഗ്രീറ്റിംഗ് കാര്‍ഡ് അസോസിയേഷന്‍ പറയുന്നു. ക്രിസമസിനു പിന്നില്‍ രണ്ടാം സ്ഥാനത്താണിത്. എല്ലാ വാലന്‍റൈന്‍ദിന സമ്മാനങ്ങളില്‍ 85 ശതമാനവും നല്‍കുന്നത് പെണ്ണുങ്ങളാണെന്നും അസോസിയേഷന്‍ കണ്ടെത്തുന്നുണ്ട്.

WEBDUNIA|
ഇതാചില വാലന്‍റൈന്‍ദിന വിശേഷങ്ങള്‍. ബ്രിട്ടനില്‍ മതവുമായി ബന്ധപ്പെട്ട ആഘോഷമാണ് വാലന്‍റൈന്‍. ജാക്ക് എന്നു പേരായ ഒരു കഥാപാത്രം വീടിന്‍റെ കതകിനു മുന്നില്‍ സമ്മാനങ്ങളും മധുര പലഹാരവും വച്ചിട്ടു പോകുമെന്നാണ് വിശ്വാസം. എന്നാല്‍ ഒരിക്കല്‍ പോലും കുട്ടികള്‍ക്ക് ആയാളെ കാണാനാകില്ലത്രെ. വെയ്‌‌ല്‍‌സ് സെന്‍റവാലന്‍റൈന്‍ ദിനത്തിനു പകരം ജനുവരി 25 ആണ് ആഘോഷിക്കുന്നത് സെന്‍റ് ഡ്വയ്‌‌നിന്‍റെ ഓര്‍മ്മയ്‌ക്കായിട്ടാണ് ആഘോഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :