വാചാലമായ മൗനം എന്നും പ്രണയത്തിന്‍റെ മനോഹരമായ ചിഹ്നമായിരുന്നു. നാവിനുമുന്‍പേ കണ്ണുകള്‍ കൈമാറുന്ന ഹൃദയരഹസ്യമാണു പ്രണയം. ആത്മാവുകള്‍ തിരിച്ചറിയുന്ന പുണ്യവികാരത്തിനുമുന്നില്‍ വാക്കുകള്‍ അപ്രസക്തമാകുന്നു.
എന്നും പ്രണയത്തിന്‍റെ വിതഭൂമികളാണ് കലാലയങ്ങള്‍. കേരളത്തിലെ ഏറ്റവും പാരന്പര്യമുള്ള കലാലയങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്. ഇവിടെ ഏറ്റവും പ്രശസ്തമായ മുറിയാണ് 106. പ്രണയികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മുറി. ഈ മുറിയില്‍ പണ്ടെന്നോ കൊത്തിവച്ച ഒരു വാചകം ഇന്നും മായാതെ കിടക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ വാചകത്തിന്‍റെ വര്‍ത്തമാനകാല അവസ്ഥയുടെ ചാരിതാര്‍ത്ഥ്യത്തില്‍ ഡോ പി .കെ രാജശേഖരനും, ഡോ. രാധിക സി നായര്‍ക്കും ഇന്ന് പുഞ്ചിരി.
അവരെപ്പോലെ ചിരിക്കാനാവാത്തവരാണ് മറ്റൊരു മഹാഭൂരിപക്ഷം. ജി എഴുതിയതു പോലെ ആ മുഗ്ദ്ധപുഷ്പത്തെ കണ്ടില്ലായിരുന്നെങ്കില്‍ , ആവിധം പരസ്പരം സ്നേഹിച്ചില്ലയിരുന്ന്നെങ്കില്‍ എന്നോര്‍ത്തു വിഷമിക്കുന്നവരാണ് അവരിലധികവും.
പ്രണയം പുഷᅲിക്കുന്ന നാളില്‍ ഒരു കുല വെളുത്ത റോസാപ്പൂക്കള്‍ അവര്‍ക്കും .