വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (14:22 IST)
വിപണിയിൽ പ്രദർശിപ്പിച്ചതിന് പിന്നാലെ ഈ മാസം 15ന് കിഗെറിനെ റെനോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും എന്ന് റിപ്പോർട്ടുകൾ. അവതരണ വേളയിൽ തന്നെ വാഹനത്തിന്റെ വിലയും പ്രഖ്യാപിയ്ക്കും. കിഗെറിന്റെ വാണിജ്യാടിസ്ഥാനാത്തിലുള്ള നിർമ്മാണം ചെന്നൈയിലെ പ്ലാന്റിൽ പുരോഗമിയ്ക്കുകയാണ്. വാഹനത്തിനായി അനൗദ്യോഗിക ബുക്കിങ് ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നവംബറിൽ പ്രദർശിപ്പിച്ച പ്രൊഡക്ഷൻ മോഡലിന് സ്മാനമായ ഡിസൈനുള്ള വാഹനം തന്നെയാണ് റെനോ വിപണിയിൽ അൺവീൽ ചെയ്തത്. ക്വിഡിലേതിന് സമാനമായി രണ്ടായി ഭാഗിച്ച ഹെഡ് ലാമ്പുകൾ, 16 ഇഞ്ച് അലോയ് വിലുകൾ പിന്നിൽ സി ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവ എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകളാണ്. 72 പിഎസ് പവറും 96 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍, 100 എച്ച്‌പി പവറും 160 എന്‍എം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളിലാണ് കിഗെർ വിപണിയിൽ എത്തുക.