‘കര്‍ഷക സൌഹൃദ ബജറ്റ്’

WDFILE
കര്‍ഷകരുടെ വിഷമതകള്‍ അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയഗാന്ധിയുടെ നിര്‍ദേശം സ്വീകരിച്ച ചിദംബരം ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ചെറുകിട, ഇടത്തരം കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.എയും യു‌എന്‍‌പി‌എയും പാര്‍ലമെന്‍റ് നടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തടസ്സപ്പെടുത്തിയിരുന്നു. കാര്‍ഷിക രംഗത്ത് ഉല്‍പ്പാദനം കുറഞ്ഞു വരുന്നത് യു.പി.എ സര്‍ക്കാര്‍ ഗൌരവമായിട്ടാണ് വീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് കര്‍ഷകരുടെ കണ്ണീരൊപ്പുന്നതിനുള്ള ഈ നടപടി. വികസിത രാജ്യങ്ങള്‍ തങ്ങളുടെ കര്‍ഷകര്‍ക്ക് വന്‍ തോതില്‍ സബ് സിഡി നല്‍കുന്നതും ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയുടെ തളര്‍ച്ചയ്‌ക്ക് കാരണമായിട്ടുണ്ട്


വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണ്ണാടക,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യ രൂക്ഷമായി നിലനില്‍ക്കുന്നത്.

90 കളില്‍ മഹാരാഷ്‌ട്രയിലാണ് കര്‍ഷക ആത്മഹത്യ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഈ ദുരവസ്ഥ ആന്ധ്രപ്രദേശിലേക്ക് ചേക്കേറി.

മഹാരാഷ്‌ട്രയിലെ വിദര്‍ഭയിലെ പരുത്തി, ഓറഞ്ച് കര്‍ഷകരുടെ പ്രതിസന്ധി അവസാനിപ്പിക്കുവാന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് 11 000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും ഇവിടത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചില്ല. കേരളത്തില്‍ പൊതുവെ കര്‍ഷക ആത്മഹത്യ കുറഞ്ഞുവെങ്കിലും അവരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്.

കര്‍ഷകരെ സഹായിക്കുന്ന മറ്റ് ചില ബജറ്റ് പ്രഖ്യാപനങ്ങള്‍:

അഞ്ച് ലക്ഷം ഹെക്‍ടര്‍ അധിക ഭൂമിയില്‍ ജലസേചന പദ്ധതി വികസിപ്പിക്കും.

500 മണ്ണ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കും

തേയില പരിശോധന കേന്ദ്രത്തിന് 20 കോടി

ന്യൂഡല്‍ഹി| WEBDUNIA|
മഴ മൂലമുള്ള കാര്‍ഷിക ദുരിതം അവസാനിപ്പിക്കുവാന്‍ 500 കോടി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :