റയില്‍ബജറ്റ്: പ്രതീക്ഷയോടെ കേരളം

Train
WDWD
ലാലു പ്രസാദ് യാദവ് അവതരിപ്പിക്കാന്‍ പോകുന്ന റയില്‍ ബജറ്റിനെ കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. പാ‍ത ഇരട്ടിപ്പിക്കലിന് കൂടുതല്‍ തുക ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

കായംകുളം-എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ വേഗത്തിലാക്കണമെന്ന് ബജറ്റിന് മുന്നോ‍ടിയായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാ‍യാല്‍ മാത്രമേ കൂടുതല്‍ തീവണ്ടികള്‍ ആവശ്യപ്പെടാനാവൂ.

അതിനാല്‍ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്‍കണമെന്ന് ആലപ്പുഴയില്‍ നിന്നുമുള്ള എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളം-എറണാകുളം റൂട്ടില്‍ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളാണ് ഇപ്പോള്‍ വേഗത്തില്‍ നടക്കുന്നത്. കായംകുളം-മാവേലിക്കര പാത ഇരട്ടിപ്പിക്കല്‍ അടുത്തുതന്നെ പൂര്‍ത്തിയാവും.

മാവേലിക്കര-ചെങ്ങന്നൂര്‍ റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ മന്ദഗതിയിലാണ് നടക്കുന്നത്. പാത ഇരട്ടിപ്പിക്കലിന് പുറമെ സ്റ്റേഷനുകളുടെ നവീ‍കരണത്തിനും കൂടുതല്‍ പണം നീക്കിവയ്ക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി| M. RAJU| Last Modified തിങ്കള്‍, 25 ഫെബ്രുവരി 2008 (11:32 IST)
കൂടാതെ ചെങ്ങനൂരിലെ ചെറിയനാട്ടില്‍ റയില്‍‌വേയുടെ പേരിലുള്ള 39 ഏക്കര്‍ സ്ഥലത്ത് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കണമെന്നുമുള്ള നിര്‍ദ്ദേശവും കേന്ദ്ര റയില്‍‌വേ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :