ബഡ്‌ജറ്റ് 29 ന് അവതരിപ്പിക്കും

Finance Minister P.Chidambaram
WDWD
കേന്ദ്ര ധനമന്ത്രി പി.ചിദംബരം 2008-09 ലെ പൊതു ബഡ്‌ജറ്റ് ഫെബ്രുവരി 29 ന് അവതരിപ്പിക്കും. റയില്‍‌വേ ബഡ്‌ജറ്റ് ഫെബ്രുവരി 26 നാണ് അവതരിപ്പിക്കുക.

പാര്‍‌ലമെന്‍റിന്‍റെ ബഡ്‌ജറ്റ് സമ്മേളനം ഫെബ്രുവരി 25 ന് തുടങ്ങും. രാവിലെ 11 മണിക്ക് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ സംസാരിക്കും. മാര്‍ച്ച് 21 ന് താല്‍‌കാലികമായി പിരിയുന്ന സഭ, ഏപ്രില്‍ 14 ന് വീണ്ടും ചേരും. ബഡ്‌ജറ്റ് സമ്മേളനം മേയ് ഒമ്പതിന് അവസാനിക്കും.

2008ല്‍ പത്തു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനപ്രിയ ബഡ്‌ജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുകയെന്ന് കരുതുന്നു. റെയില്‍‌വേ ബഡ്ജറ്റില്‍ യാത്രാക്കൂലി വര്‍ദ്ധനവ് ഉണ്ടാകുകയില്ലെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമായ സൂചന നല്‍കിയിരുന്നു. സാധാരണക്കാരന്‍റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ബഡ്‌ജറ്റ് അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചിദംബരത്തോട് ആവശ്യപ്പെട്ടിരുന്നു.

ജനക്ഷേമപരമായ പദ്ധതികള്‍ ഉള്ള ബഡ്‌ജറ്റായിരിക്കണം ഇത്തവണത്തേതെന്ന് ഇടതുപക്ഷ നേതാക്കള്‍ യു.പി.എ ഇടത് ഏകോപന സമിതി യോഗത്തില്‍ ആവശ്യമുയര്‍ത്തിയിരുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ അത് കൂട്ടുന്നതിന് ആവശ്യമായ പദ്ധതികള്‍ ചിദംബരം ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :