ബജറ്റ്: നികുതികള്‍ ഏകീകരിക്കും

P. Chidambaram
PTIPTI
ചരക്ക്, സേവന നികുതി രാജ്യത്താകമാനം ഏകീകരിക്കുന്നതടക്കമുള്ള വമ്പിച്ച നികുതി പരിഷ്ക്കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു.

ആദായ നികുതി, സേവന നികുതി, എക്സൈസ് നികുതി തുടങ്ങിയ വിഭാഗങ്ങളില്‍ വ്യത്യസ്ത നികുതി റിട്ടേണുകള്‍ നല്‍കുന്ന നിലവിലെ രീതി അവസാനിക്കും. വെള്ളിയാഴ്ച കേന്ദ്ര ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായേക്കും.

ചരക്ക്, സേവന നികുതികള്‍ ഏകീകരിച്ചുകൊണ്ടുള്ള പുതിയ നിയമം 2010 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. പുതിയ നികുതി സമ്പ്രദായം നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങിയ വാറ്റ് ഉന്നതാധികര സമിതി കേന്ദ്ര ധനമന്ത്രാലയത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു.

ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ മാര്‍ഗ്ഗരേഖ പി.ചിദംബരം പൊതു ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതിയിലുടെ നേടുന്ന വരുമാനം നഷ്ടപ്പെടാത്ത വിധത്തിലായിരിക്കും പുതിയ നികുതി സമ്പ്രദായം നടപ്പാക്കുക.

ഇതു സംബന്ധിച്ച മാര്‍ഗ്ഗരേഖ ബജറ്റില്‍ പ്രഖ്യാ‍പിച്ച ശേഷം പുതിയ നികുതി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നികുതി പിരിക്കാന്‍ കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും സമിതികളെ നിയോഗിച്ചുകൊണ്ടുള്ള സംവിധാനമായിരിക്കും നടപ്പാക്കുക.

ന്യൂഡല്‍ഹി | M. RAJU| Last Modified ബുധന്‍, 27 ഫെബ്രുവരി 2008 (15:45 IST)
നികുതി സംബന്ധിച്ച കണക്കുകള്‍ അടങ്ങിയ ഒറ്റ രേഖ മാത്രം നികുതിദായകര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ മതിയാകും. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പുതിയ നികുതി സമ്പ്രദായത്തിന് അന്തിമഘടനയുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :