പാന്‍‌കാര്‍ഡ് നിര്‍ബന്ധമാക്കും

P.Chidambaram
KBJWD
വിപണിയിലെ എല്ലാ ഇടപാടുകള്‍ക്കും പാന്‍‌കാര്‍ഡ് നിര്‍ബന്ധമാക്കും. 2008-2009 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പി.ചിദംബരം അറിയിച്ചതാണിത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 60,000 കോടി രൂപ നല്‍കും. ഗ്രാമീണ മേഖലയില്‍ ഓരോ വര്‍ഷവും 250 പുതിയ അക്കൌണ്ടുകള്‍ തുടങ്ങാന്‍ വാണിജ്യബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ 450 കോടി രൂപ അനുവദിച്ചു. ഐ.ടി മന്ത്രാലയത്തിന് 1650 കോടി രൂപ നീക്കി വച്ചു.

ആറാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് മാര്‍ച്ച് 31 ന് സമര്‍പ്പിക്കും. രാജ്യത്തെ നികുതി വരുമാനം 12.5 ശതാമാനമായി ഉയര്‍ന്നു. ഭക്‍ഷ്യ സബ്സിഡിക്ക് 32,667 കോടി. നടപ്പു വര്‍ഷത്തെ റവന്യൂ കമ്മി 1.4 ശതമാനവും ധന കമ്മി 3.1 ശതമാനവും ആയിരിക്കും.

സ്റ്റീല്‍,അലുമിനിയം എന്നിവയുടെ വില കുറയും. പരമാവധി ഇറക്കുമതി ചുങ്കം പത്ത് ശതമാനമായി തുടരും. ചെന്നൈയില്‍ ജലശുദ്ധീകരണ പ്ലാന്‍റിന് 300 കോടി അനുവദിച്ചു. കൃഷി പുനരുദ്ധാരണത്തിനായി 11,000 കോടി രൂപ. കുരുമുളക, ഏലം എന്നിവയ്ക്ക് വിള ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും.

ചെറിയ കാറുകളുടെ എക്സൈസ് തീരുവ കുറച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി പകുതിയായി കുറച്ചു.

ന്യൂഡല്‍ഹി| M. RAJU|
ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :