സച്ചാര്‍ കമ്മിറ്റിയെക്കുറിച്ചുള്ള വിവാദങ്ങള്‍ ചൂടുപിടിച്ചു നില്‍ക്കുമ്പോഴും ന്യൂനപക്ഷ ക്ഷേമം ലക്‍ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു.പി.എ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു പി.ചിദംബരം ഈ സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിച്ച ബജറ്റ്.
1000 കോടി രൂപയാണ് ന്യൂനപക്ഷ കമ്മീഷന് ചിദംബരം അനുവദിച്ചിട്ടുള്ളത്. സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചെറുതല്ലാത്ത രീതിയില്‍ ചിദംബരം പരിഗണിച്ചിട്ടുണ്ടെന്ന് ചില സാമ്പത്തിക വിദഗ്‌ധര്‍ കരുതുന്നു.
മദ്രസകള്‍ക്ക് 440 കോടിയുടെ സഹായം, ന്യൂനപക്ഷ പ്രാമുഖ്യ മേഖലകളില്‍ 288 ബാങ്ക് ബ്രാഞ്ചുകള്‍,
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തില്‍ കൂടുതല്‍ അവസരം എന്നിവയാണ് ചിദംബരം ബജറ്റില്‍ പ്രഖ്യാപിച്ച ന്യൂനപക്ഷ ക്ഷേമം ലക്‍ഷ്യമാക്കിയുള്ള പദ്ധതികള്‍.
ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിലെ സുപ്രധാന ശക്തിയായ മുസ്ലീങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക അവസ്ഥ പഠിക്കുന്നതിനു വേണ്ടിയിട്ടാണ് സച്ചാര്‍ ര്‍ കമ്മിറ്റിയ്‌ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രൂപം നല്‍കിയത്.
രാജ്യത്തെ മുസ്ലീംങ്ങളുടെ അവസ്ഥ മോശമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഐഎഎസില്‍ മൂന്നു ശതമാനം മാത്രമാണ് മുസ്ലീം പ്രാതിനിധ്യം. റെയില്‍വേയില്‍ 4.5 ശതമാനം മാത്രമേ മുസ്ലീം പ്രാതിനിധ്യം ഉള്ളൂ.
ന്യൂഡല്‍ഹി|
WEBDUNIA|
2002-2006 കാലയളവില്‍ മദ്രസ നവീകരണത്തിനായി 106 കോടി മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് സച്ചാര്‍ കമ്മീഷന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ 31 ശതമാനം മുസ്ലീങ്ങളും ദാരിദ്യരേഖയ്‌ക്കു താഴെയാണ്.