2008-‘09 ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തീരുവകള്‍ ഉയരുമോ അതോ കുറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജനപ്രിയ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ചിദംബരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. എന്നാല്‍, അദ്ദേഹത്തിന് അത് സാദ്ധ്യമാകുമോ എന്ന് കണ്ടറിയണം.
നികുതി സര്‍ക്കാരിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരിക്കെ നികുതികള്‍ കുറച്ച് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാകുമോ? എന്തായാലും പ്രത്യക്ഷ നികുതി വരുമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പരോക്ഷ നികുതിയില്‍ അത്രത്തോളം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടില്ല.
പ്രത്യക്ഷ നികുതി വരുമാനം 325000 കോടി കവിയാനാണ് സാധ്യതയെന്നാണ് സൂചന. ബജറ്റിലെ വിലയിരുത്തലില്‍ നിന്നും 68000 കോടി രൂപ അധികമാണിത്. പരോക്ഷ നികുതിയും ബജറ്റ് വിലയിരുത്തലില്‍ നിന്ന് 4000 കോടി രൂപ എങ്കിലും അധികമാകാനാണ് സാദ്ധ്യത.
താരതമ്യേന ചെറിയ നികുതികളാണ് ഈ വര്‍ദ്ധനയ്ക്ക് പിന്നിലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. നികുതി ദായകരുടെ മനം മാറ്റവും കാരണമാണ്. സരളമായ നികുതി നിയമവും ആദായ നികുതി വകുപ്പിലെ സാങ്കേതികവല്‍ക്കരണവും നികുതി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായതിന് കാരണമാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ ആരോഗ്യകരമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.സാമ്പത്തിക വര്‍ഷം 2007-08ല്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കാനാവുമെന്നാണ് കരുതുന്നത്.
ന്യൂഡല്‍ഹി|
WEBDUNIA|
ചെറിയ നികുതികള്‍ കുടുതല്‍ പേരില്‍ നിന്നും ഈടാക്കുന്നത് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. വ്യക്തികഗത ആദായ നികുതിയില്‍ കൈവയ്ക്കരുതെന്നും അവര്‍ ധനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.