റയില്‍‌വെ ബജറ്റ് സാധാരണക്കാര്‍ക്ക്

WD
സാധാരണക്കാരെ കണക്കിലെടുത്തു കൊണ്ടുള്ള റയില്‍‌വേ ബഡ്‌ജറ്റായിരിക്കും 2008-09ല്‍ അവതരിപ്പിക്കുകയെന്ന് റെയില്‍‌വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു.

ഫെബ്രുവരി 26 ന് അവതരിപ്പിക്കുന്ന റെയില്‍‌വേ ബഡ്‌ജറ്റ് സാധാരണക്കാരെ മുന്‍‌നിര്‍ത്തിയുള്ളതായിരിക്കും. റെയില്‍‌വേ ബഡ്‌ജറ്റില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് സൂചനയും അദ്ദേഹം നല്‍കി. ദാഹോദ്-ഇന്‍‌ഡോര്‍, ഛോട്ടാ ഉദയ്‌പൂര്‍-ധര്‍ റയില്‍‌വെ ലൈനിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ലാലുപ്രസാദ്, പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗാണ് ശിലാസ്ഥാപനം നടത്തിയത്.

ലാലു അവതരിപ്പിക്കുന്ന അഞ്ചാമത്തെ റെയില്‍‌വേ ബഡ്‌ജറ്റാണിത്. ലാലുവിന്‍റെ മാനേജ്‌മെന്‍റ് തന്ത്രങ്ങള്‍ റെയില്‍‌വേയെ ലാഭത്തിലാക്കിയിരിക്കുകയാണ്. ലാലുവിന്‍റെ ദീര്‍ഘവീക്ഷണ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് റെയില്‍‌വേ മുന്നോട്ടുള്ള കുതിപ്പിലായതെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം റെയില്‍‌വേ യാത്രക്കാരുടെ എണ്ണം 14 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി ഉയര്‍ന്നു. ഇതിനു പുറമെ 59 മില്യണ്‍ ദശലക്ഷം ടണ്‍ ചരക്ക് റെയില്‍‌വേ ല‌ക്‍ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു.

ഇന്ത്യന്‍ റയില്‍‌വേയുടെ കീഴില്‍ 11000 ട്രെയിനുകള്‍ ദിവസവും സര്‍വീസ് നടത്തുന്നു. റയില്‍വേക്കു കീഴില്‍ 6853 സ്‌റ്റേഷനുകളുണ്ട്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :