അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (10:17 IST)
കേന്ദ്ര ബജറ്റ് ധനമന്ത്രി
നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. തുടർച്ചയായ ആറ് ദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിനേട്ടം.
സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തില്‍ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 347 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.