അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര ബജറ്റ് 2021: സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി ഇന്ന് അവതരിപ്പിക്കും
- ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: തോമസ് ഐസക്കിന്റെയും പി തിലോത്തമന്റെയും പേര് വെട്ടി കേന്ദ്രം
- കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ട്: അടിയന്തര പ്രമേയത്തിന് അനുമതി
- കടം കയറി ജനം നടുവൊടിഞ്ഞിരിപ്പാണ്, ബജറ്റ് വെറും തള്ള് മാത്രമെന്ന് പികെ കുഞ്ഞാലിക്കുട്ടി
- ബിപിഎൽ കുടുംബങ്ങൾക്ക് കെ-ഫോൺ വഴി സൗജന്യ ഇന്റർനെറ്റ്, പദ്ധതി ജൂലൈയിൽ പൂർത്തിയാകും
പെൻഷൻ പ്രായം കൂട്ടില്ല,ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അതേ പടി നടപ്പിലാക്കില്ലെന്ന് തോമസ് ഐസക്
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അടുത്ത മന്ത്രിസഭായോഗത്തിൽ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രിൽ ഒന്ന് മുതൽ ശമ്പള പരിഷ്കരണം സംസ്ഥാനത്ത് നടപ്പാക്കുമെന്നത് ബജറ്റ് പ്രഖ്യാപനം ആണ്. അത് സമയബന്ധിതമായി തന്നെ പൂർത്തിയാക്കും.
അതേസമയം പരിഷ്‌കരണ നിർദേശങ്ങൾ അപ്പാടെ അംഗീകരിക്കില്ല. പെൻഷൻ പ്രായം ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങൾ പ്രായോഗികമല്ലെന്നും തോമസ് ഐസക് പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോര്‍ട്ടിനോട് ഇത് വരെ ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ടിന് അംഗീകാരം നൽകും.