ബജറ്റ് 2020: 100 പുതിയ വിമാനത്താവളങ്ങൾ വരും; ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി

നങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.

റെയ്‌നാ തോമസ്| Last Modified ശനി, 1 ഫെബ്രുവരി 2020 (12:24 IST)
2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങൾ കൂടിയെന്ന് ബജറ്റിൽ നിർമല സീതാരാമൻ. ഗതാഗത മേഖലയ്ക്ക് 1.7 കോടി നൽകും. 2023 ഓടെ ദില്ലി മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തിയാക്കും. ചെന്നൈ-ബാംഗ്ലൂര്‍ എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണം തുടങ്ങി.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.

രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കി - ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :