1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Lucky snorkeller swims with pod of 40 dolphins

നമുക്ക് ഒരുമിച്ച് നീന്താം, കടലിൽ നീന്താനിറങ്ങിയ യുവതിക്ക് ഒപ്പം നീന്തി ഡോൾഫിനുകൾ, വീഡിയോ !

വാർത്ത
കടലിൽ നീന്തി ആഘോഷിക്കുന്നതിനിടയിൽ ഒരു കൂട്ടം ഡോൾഫിനുകൾ നിങ്ങൾക്കൊപ്പം കൂട്ട് വന്നാൽ എങ്ങനെയിരിക്കും. എങ്കിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നു. അവധി ആഘോഷിക്കാനായി ജർമനിയിൽനിന്നും ഇറ്റലിയിലെത്തിയ ജാൻ റുഗാബെറിനാണ് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായത്.
 
23കാരി കടലിൽ നീന്തുന്നതിനിടയിൽ ഒരുകൂട്ടം ഡോൾഫിനുകൾ ഒപ്പം ചേരുകയായിരുന്നു. നാൽപ്പതോളം ഡോൾഫിനുകളാണ് യുവതിക്ക് കൂട്ട് ചേർന്നത്. അതുവരെ വേഗത്തിൽ നീന്തിയെത്തിയ ഡോൾഫിൻ കൂട്ടം പിന്നീടങ്ങോട്ട് യുവതിക്കൊപ്പം പതിയെ ആണ് നീന്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. 
 
യുവതിക്ക് അരികിലൂടെ ഒരു അമ്മ ഡോൾഫിനും കുഞ്ഞ് ഡോൾഫിനും നീന്തിപ്പോകുന്നത് വീഡിയോയിൽ കാണാം. ഡോൾഫിൻ കൂട്ടത്തോടൊപ്പം അവയുടെ കണ്ണിൽ നോക്കി നീന്തിയത് സ്വപ്‌ന തുല്യമായിരുന്നു എന്നാണ് ജാൻ പറയുന്നത്. നിരവധിപേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.    
അടുത്ത ലേഖനം
ചെന്നിത്തല ശ്രമിക്കുന്നത് മുസ്‌ലിം വോട്ട് നേടി മുഖ്യമന്ത്രിയാകാന്‍'; മറുപടിയുമായി സെന്‍കുമാര്‍